സൽമാന്‍റെ 'കിസി കാ ഭായ് കിസി കി ജാന്‍റെ' ടീസർ ചോര്‍ന്നു - വീഡിയോ

Published : Jan 25, 2023, 02:18 PM IST
സൽമാന്‍റെ 'കിസി കാ ഭായ് കിസി കി ജാന്‍റെ'  ടീസർ ചോര്‍ന്നു - വീഡിയോ

Synopsis

കിസി കാ ഭായ് കിസി കി ജാൻ സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.   

മുംബൈ: സൽമാൻ ഖാന്‍ നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്‍റെ ടീസർ ഔദ്യോഗികമായി പുറത്ത് വിടും മുന്‍പേ ഓണ്‍ലൈനില്‍ എത്തി. ഷാരൂഖ് ഖാന്‍റെ ഇന്ന് റിലീസായ പഠാന്‍ സിനിമയ്ക്കൊപ്പം തീയറ്ററുകളില്‍ സല്‍മാന്‍ ചിത്രത്തിന്‍റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്‍റെ ക്യാമറ റെക്കോഡിംഗ്സാണ് പ്രചരിക്കുന്നത്. സല്‍മാന്‍  ആരാധകര്‍ തന്നെയാണ് ടീസറിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കിച്ചിരിക്കുന്നത്. 

പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്
സൽമാൻ മരുഭൂമിയിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന സീനോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ടീസറില്‍ ആക്ഷന്‍ രംഗങ്ങളും, സല്‍മാന്‍റെ ഹീറോയിസവും കാണിക്കുന്നുണ്ട്. തീയറ്ററില്‍ കാണികള്‍ വന്‍ കൈയ്യടിയോടെ അത് സ്വീകരിച്ചു എന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്.

കിസി കാ ഭായ് കിസി കി ജാൻ സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. 

നാല് വർഷത്തിന് ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ് സ്ക്രീനിൽ റിലീസാകുന്നത്. നാല് വര്‍ഷം മുന്‍പ്  'ഭാരത്' എന്ന ചിത്രമാണ് സല്‍മാന്‍ അഭിനയിച്ച ഈദ് റിലീസ് ചിത്രമായി എത്തിയത്. ഇത് ബോക്സ് ഓഫീസില്‍ ദുരന്തമായി. കഴിഞ്ഞ വർഷം തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. ഇപ്പോള്‍  ടൈഗർ 3യില്‍ അഭിനയിച്ചുവരുകയാണ് സല്‍മാന്‍. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. 

Pathaan Review : കിംഗ് ഖാന്‍ ആറാടുകയാണ്; പഠാന്‍ റിവ്യൂ

'പഠാൻ' എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ആവേശത്തിരയില്‍ ആരാധകര്‍

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്