
സംയുക്ത മേനോനെ (Samyuktha Menon) നായികയാക്കി വി കെ പ്രകാശ് (V K Prakash) സംവിധാനം ചെയ്യുന്ന 'എരിഡ' (Erida) ആമസോണ്‍ പ്രൈമില്‍ (Amazon Prime Video) പ്രദര്‍ശനമാരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി എത്തിയ ചിത്രത്തിന്‍റെ മലയാളം, തമിഴ് പതിപ്പുകള്‍ പ്രൈം വീഡിയോയിലുണ്ട്. ഇന്നായിരുന്നു റിലീസ്. അതേസമയം റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രെയ്‍ലറും (Official Trailer) പ്രൈം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന എരിഡ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്.
സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ട്രെന്‍ഡ്‍സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകനാണ് ബാബു. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് അത്. ഛായാഗ്രഹണം എസ് ലോകനാഥന്‍. വൈ വി രാജേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു മുരുകന്‍, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീര്‍, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, പരസ്യകല ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam