
എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ‘മീശ’ യുടെ ട്രെയിലർ പുറത്തിറങ്ങി. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്.
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീർഘനാളുകൾക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നല്ല സൗഹൃദങ്ങളുടെ നിമിഷങ്ങൾ പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന ട്രെയിലർ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരുടെ കാഴ്ചക്കപ്പുറമുള്ള ഉൾകാഴ്ച്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് ചെയ്യുന്നുണ്ട്. കഥാഗതിയിൽ സംഭവിക്കുന്ന സങ്കീർണ്ണമായ നിമിഷങ്ങളെയും, അവിചാരിതമായ സംഭവ വികാസങ്ങളെയും, കാടിന്റെ പ്രവചനാതീതമായ അന്തരീക്ഷവുമെല്ലാം ട്രെയിലറിൽ അവതരിപ്പിക്കുന്നുണ്ട്.
നിഗൂഢമായ മനുഷ്യ മനസ്സിന്റെ ശിഥിലതകളും, സൗഹൃദങ്ങളും, പരസ്പര വിശ്വാസവും, സാഹോദര്യവുമെല്ലാം പ്രതിഫലിക്കുന്ന ഒരു അനുഭവമാകും 'മീശ' എന്ന് ട്രെയിലർ സൂചനകൾ നൽകുന്നുണ്ട്. സിനിമ രംഗത്തുനിന്നുമുള്ള നിരവധി പ്രമുഖരാണ് ആശംസകൾ നേർന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത് . ‘മീശ’ യിലെ ഗാനങ്ങളും ടീസറും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ക്യാപിറ്റൽ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. സീഡ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam