
ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നുണ്ട്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രിയദര്‍ശിനിയെ നസ്രിയയും മാനുവലിനെ ബേസിലും അവതരിപ്പിക്കുന്നു. ചിത്രം നവംബർ 22 ന് തിയറ്ററുകളിലെത്തും.
നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയ്‍ലറിലുണ്ട്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പ്രൊമോ സോങ് 'ദുരൂഹ മന്ദഹാസമേ...' സോഷ്യൽ മിഡിയിലടക്കം ട്രെൻഡിംഗായിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ട്രെയിലറും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം ശരൺ വേലായുധൻ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി, പിആർഒ ആതിര ദിൽജിത്ത്.
ALSO READ : തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam