
സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി എത്തുന്ന 'സൂരറൈ പോട്രി'ന്റെ ടീസര്‍ പുറത്തെത്തി. ആഭ്യന്തര വിമാന സര്‍വ്വീസായ 'എയര്‍ ഡെക്കാണി'ന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സൂര്യയുടെ നിരവധി അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇത്.
നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയമായിരുന്നു അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം.
ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ജി വി പ്രകാശ് കുമാര്‍. ഛായാഗ്രഹണം നികേത് ബൊമ്മി. എഡിറ്റിംഗ് സതീഷ് സൂര്യ. സംവിധായികയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥ. 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam