'തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും'; രജിനികാന്ത്- കമൽ ഹാസൻ ചിത്രത്തെ കുറിച്ച് സൗന്ദര്യ രജനികാന്ത്

Published : Oct 26, 2025, 10:31 AM IST
Rajinikanth Kamal Haasan movie

Synopsis

46 വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം രജനികാന്ത് തന്നെ ഉടൻ നടത്തുമെന്ന് മകൾ സൗന്ദര്യയും സ്ഥിരീകരിച്ചു.

തെന്നിന്ത്യൻ സിനിമാലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്ത്- കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ പ്രൊജക്ട്. നേരത്തെ സൈമ അവാർഡ് വേദിയിൽ വെച്ചായിരുന്നു കമൽ ഹാസൻ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സൗന്ദര്യ രജിനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. രജനികാന്ത് തന്നെ പുതിയ സിനിമയെ പറ്റി വെളിപ്പെടുത്തുമെന്നാണ് സൗന്ദര്യ പറഞ്ഞത്.

"സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകുന്നതാകും ശരി. പക്ഷേ, തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ സിനിമ ചെയ്യും. അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചർച്ചയിലാണ്. അതുകൊണ്ട്, തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും." എന്നായിരുന്നു ഒരു ചടങ്ങിനിടെ സൗന്ദര്യ വെളിപ്പെടുത്തിയത്. ശ്രുതി ഹാസനും വേദിയിലുണ്ടായിരുന്നു.

46 വർഷങ്ങൾക്ക് ഒന്നിക്കുന്നു

46 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. പക്ഷെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വെങ്കട് പ്രഭുവായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് അടുത്തിടെ രജനികാന്ത് പറഞ്ഞത്. ചിത്രത്തിന്റെ കഥ തീരുമാനിച്ചിട്ടില്ലെന്നും, സംവിധായകൻ ആരാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് പറയുന്നു. അതേസമയം രാജ്‌ കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ്സ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ ഇരുവരുടെയും ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു രജനികാന്തിന്റെ പ്രതികരണം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി