Stranger Things : സ്‌ട്രേഞ്ചർ തിങ്‌സിന്റെ നാലാം സീസണിന്‍റെ അവസാന ഭാഗം; ട്രെയിലര്‍ ഇറങ്ങി

Published : Jun 21, 2022, 07:58 PM ISTUpdated : Jun 21, 2022, 08:01 PM IST
Stranger Things : സ്‌ട്രേഞ്ചർ തിങ്‌സിന്റെ നാലാം സീസണിന്‍റെ അവസാന ഭാഗം; ട്രെയിലര്‍ ഇറങ്ങി

Synopsis

നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ടിവി ഷോയായി സ്‌ട്രേഞ്ചർ തിംഗ്‌സ് സീസൺ 4, വോളിയം 1 എന്നാണ് നെറ്റ്ഫ്ലിക്സ് തന്നെ മുന്‍പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ വെബ് സീരീസായ സ്‌ട്രേഞ്ചർ തിങ്‌സിന്റെ(Stranger Things) നാലാം സീസണിന്‍റെ രണ്ടാം വോളിയം ജൂലൈ 1 മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും. ഇതിന്‍റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.  മെയ് 27നാണ് ആദ്യ വോളിയം പുറത്തിറങ്ങിയത് ഇതില്‍ ഏഴു എപ്പിസോഡുകള്‍  ഉണ്ടായിരുന്നു. ഡഫര്‍ ബ്രദേഴ്സ് ആണ് ഈ സീരിസിന്‍റെ ശില്‍പ്പികള്‍.

നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ടിവി ഷോയായി സ്‌ട്രേഞ്ചർ തിംഗ്‌സ് സീസൺ 4, വോളിയം 1 എന്നാണ് നെറ്റ്ഫ്ലിക്സ് തന്നെ മുന്‍പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 1980 കാലഘട്ടത്തിലെ യുഎസിലെ ഇന്ത്യാന സംസ്ഥാനത്തെ ഹോക്കിൻസ് എന്ന സാങ്കല്‍പ്പിക ടൗണ്‍ഷിപ്പില്‍ നടക്കുന്ന വിചിത്ര സംഭവങ്ങളാണ് ഈ സീരിസിന്‍റെ അടിസ്ഥാനം.

ഇലവൻ (മില്ലി ബോബി ബ്രൗൺ) എന്ന സൂപ്പര്‍ പവറുകള്‍ ഉള്ള കൗമരക്കാരിയും അവളുടെ കൂട്ടുകാരും, ഒപ്പം ഹോക്കിൻസിന് അപ്സൈഡ് ഡൗണായി നില്‍ക്കുന്ന ഹോക്കിന്‍സിന്‍റെ ആധോലോകത്ത് നിന്നും വരുന്ന വിചിത്ര ജീവികളും തമ്മിലുള്ള യുദ്ധമാണ് ഈ സീരിസിന്‍റെ പ്രമേയം. 

ഇലവനെ കൂടാതെ, സ്‌ട്രേഞ്ചർ തിംഗ്‌സിന്റെ കഥാപാത്രങ്ങളായി വിൽ (നോഹ് സ്‌നാപ്പ്), മൈക്ക് (ഫിൻ വുൾഫാർഡ്), ലൂക്കാസ് (കാലെബ് മക്‌ലാഫ്‌ലിൻ), ഡസ്റ്റിൻ (ഗേറ്റൻ മാറ്റരാസോ), എറിക്ക (പ്രിയ ഫെർഗൂസൺ), മാക്‌സ് (സാഡി സിങ്ക്), നാൻസി ( നതാലിയ ഡയർ), ജോനാഥൻ (ചാർലി ഹീറ്റൺ), സ്റ്റീവ് (ജോ കീറി), റോബിൻ (മായ ഹോക്ക്), ജിം ഹോപ്പർ (ഡേവിഡ് ഹാർബർ), ജോയ്‌സ് ബയേഴ്‌സ് (വിനോന റൈഡർ) എന്നിവര്‍ എത്തുന്നു.

ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ ആശ്വാസ ചിത്രം; ഭൂല്‍ ഭുലയ്യ 2 ഒരു മാസം കൊണ്ട് നേടിയത്

നെറ്റ്ഫ്ലിക്സില്‍ നേട്ടവുമായി സിബിഐ 5; ഇന്ത്യ ലിസ്റ്റില്‍ ഒന്നാമത്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ