സുരേഷ് ഗോപിയുടെ തിരിച്ചുവരവ്, തമിഴരശന്റെ ടീസര്‍

Web Desk   | Asianet News
Published : Dec 30, 2019, 12:23 PM IST
സുരേഷ് ഗോപിയുടെ തിരിച്ചുവരവ്, തമിഴരശന്റെ ടീസര്‍

Synopsis

തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്.

സുരേഷ് ഗോപി ഒരിടവേളയ്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. തമിഴരശൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി അഭിനയിക്കുന്ന രംഗവും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളി താരം, രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ആന്റണിയാണ് നായകൻ. ബാബു യോഗേശ്വരൻ ആണ് സംവിധായകൻ. 2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ഗോപിയുടെ ചിത്രം തിയേറ്ററിലെത്തുന്നത് ആഘോഷമാക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി