'ദൈവ മകന്‍റെ ഉദയം': വിക്രത്തിന്‍റെ 'തങ്കലാന്‍' ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്.!

Published : Nov 01, 2023, 01:38 PM IST
'ദൈവ മകന്‍റെ ഉദയം': വിക്രത്തിന്‍റെ  'തങ്കലാന്‍' ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്.!

Synopsis

2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. 

ചെന്നൈ: വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് ചിത്രം. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിക്രം, മാളിവിക മോഹന്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്‍റെ ടീസറില്‍ കാണാം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്‍റെ ഉദയം എന്നീ ക്യാപ്ഷനുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുണ്ട്. 

2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. 

ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

നടനെന്ന നിലയില്‍ പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും സമീപകാലത്ത് കരിയറില്‍ ഒരു സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുകയായിരുന്നു വിക്രം. തന്‍റെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. 

കേരളീയം വേദിയിൽ മോഹൻലാലിന്‍റെ സെല്‍ഫി -വീഡിയോ

ഞാന്‍ ഈ വേദിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കും, കാരണമുണ്ട്: കേരളീയം വേദിയില്‍ കമല്‍ഹാസന്‍

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ