വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി

Published : Apr 26, 2023, 09:56 AM ISTUpdated : Apr 26, 2023, 10:00 AM IST
വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി

Synopsis

ശാലിനി ഉണ്ണികൃഷ്ണന്‍ എന്നാണ് ആദ ശര്‍മ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്

റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് ട്രെയ്‍ലര്‍ പറയുന്നു. സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തെത്തിയിരുന്നു.

ശാലിനി ഉണ്ണികൃഷ്ണന്‍ എന്നാണ് ആദ ശര്‍മ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. നേരത്തെ ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിനിമ ഒരു വിഭാഗത്തിൻെറ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോർട്ടില്‍ കേസെടുക്കാനും നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിര്‍മ്മാതാവ് വിപുല്‍ അമൃത്‍ലാല്‍ ഷാ പ്രതികരിച്ചിരുന്നു.  

"ഞങ്ങൾ ചിത്രത്തിനെതിരായ ആരോപണങ്ങൾ തക്കസമയത്ത് അഭിമുഖീകരിക്കും. ഞങ്ങൾ പറയുന്ന കാര്യങ്ങള്‍ തെളിവില്ലാതെ പറയില്ല. ഞങ്ങളുടെ വസ്തുതകളും കണക്കുകളും അവതരിപ്പിക്കുമ്പോൾ ആളുകൾക്ക് ഉത്തരം ലഭിക്കും. അവർ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. സംവിധായകൻ സുദീപ്തോ സെൻ സിനിമ തുടങ്ങുന്നതിന് മുമ്പ് നാല് വർഷത്തോളം  വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ ആസ്പദമാക്കിയാണ് ഞങ്ങൾ സിനിമ നിർമ്മിക്കുന്നത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് ഈ കഥ പറയണമെന്ന് തോന്നി. എന്റെ ഹൃദയത്തെ സ്പർശിക്കുന്ന കഥയെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുകയുള്ളൂ, വിപുല്‍ ഷാ പറഞ്ഞിരുന്നു.

ALSO READ : 'ആ സിനിമകളുടെ യഥാര്‍ഥ കളക്ഷന്‍ 30 ലക്ഷവും 10 ലക്ഷവുമൊക്കെയാണ്'; ധവളപത്രം പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി