
മുംബൈ: ആമസോൺ സ്റ്റുഡിയോയുടെ പുതിയ സീരിസ് ‘ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ’ സീസൺ 2 ടീസർ പുറത്തിറങ്ങി. പ്രൈം വീഡിയോയിലെ ജനപ്രിയമായ പരമ്പരയുടെ ആദ്യ സീസൺ ആഗോളതലത്തില്‍ വലിയ സ്വീകാര്യത നേടിയിരുന്നു.
ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആളുകൾ ആദ്യ സീസൺ കണ്ടുവെന്നാണ് പ്രൈം വീഡിയോയുടെ കണക്ക്.സീസൺ രണ്ട്, 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ച ആഗോളതലത്തിൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
ജെആര്‍ആര്‍ ടോൾകീന്‍റെ വിഖ്യാതമായ രചനയെ അടിസ്ഥാനമാക്കിയാണ് ഈ സീരിസ് തയ്യാറാക്കിയിരിക്കുന്നത്. മിഡില്‍ എര്‍ത്തിയില്‍ നന്മയുടെ വിഭാഗങ്ങളും തിന്മയും തമ്മിലുള്ള പോരാട്ടമാണ് സീരിസിന്‍റെ അടിസ്ഥാന കഥ. ദ ലോർഡ് ഓഫ് ദി റിംഗ്സിലെ ഏറ്റവും ശക്തനായ വില്ലന്മാരില്‍ ഒരാളായ സൗരോണിന്‍റെ അവതരണമാണ് ഈ സീസണിലെ പ്രധാന ആകര്‍ഷണം. ചാർളി വിക്കേഴ്‌സ് ആണ് സൗരോണിനെ അവതരിപ്പിക്കുന്നത്.
വന്‍ സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന സീരീസില്‍ ഗാലഡ്രിയൽ, എൽറോണ്ട്, പ്രിൻസ് ഡ്യൂറിൻ IV, അരോണ്ടിർ, സെലിബ്രിംബോർ എന്നിവരുൾപ്പെടെ ആരാധകരുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.
ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ സീസൺ രണ്ട് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിൽ ലഭ്യമാകും.
റിലീസിന് മണിക്കൂറുകള്‍ മാത്രം 'തീപ്പൊരി' സര്‍പ്രൈസ് നല്‍കി 'ഗുരുവായൂരമ്പല നടയില്‍'
മുന്‍ കാമുകന് ഒരു സൈബര്‍ അടി ?: അനന്യയുടെ ഇന്‍സ്റ്റഗ്രാം നോക്കിയ ഫാന്‍സ് ഞെട്ടി
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam