ഇനി സസ്പെന്‍സ് വേണ്ടല്ലോ; ആക്ഷന്‍ രംഗങ്ങളുമായി 'തുടരും' സെക്കന്‍ഡ് ട്രെയ്‍ലര്‍ തെലുങ്കില്‍

Published : May 02, 2025, 08:57 PM IST
ഇനി സസ്പെന്‍സ് വേണ്ടല്ലോ; ആക്ഷന്‍ രംഗങ്ങളുമായി 'തുടരും' സെക്കന്‍ഡ് ട്രെയ്‍ലര്‍ തെലുങ്കില്‍

Synopsis

ദീപ ആര്‍ട്സ് ആണ് തെലുങ്ക് പതിപ്പ് തിയറ്റുകളില്‍ വിതരണം ചെയ്തിരിക്കുന്നത്

മലയാളത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു ചിത്രം ഉണ്ടാവില്ല, തുടരും പോലെ. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകള്‍ ജനസാഗരമാവുമെന്ന് പറയാറുണ്ട്. അക്ഷരാര്‍ഥത്തില്‍ അതിന് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍ സിനിമാ തിയറ്ററുകള്‍. റിലീസ് ആയി ഒരാഴ്ച കഴിയുമ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെക്കന്‍ഡ് ട്രെയ്‍ലര്‍ തെലുങ്കില്‍ പുറത്തു വിട്ടിരിക്കുകയാണ് തെലുങ്കിലെ വിതരണക്കാര്‍.

മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ദീപ ആര്‍ട്സ് ആണ് തെലുങ്ക് പതിപ്പ് തിയറ്റുകളില്‍ വിതരണം ചെയ്തിരിക്കുന്നത്. മലയാളികള്‍ക്കൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകരുടെയും പ്രീതി നേടിയിട്ടുണ്ട് ചിത്രം. ഒപ്പം ഉത്തരേന്ത്യന്‍ റിവ്യൂവേഴ്സും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 2.02 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് തെലുങ്കില്‍ പുതുതായി എത്തിയിരിക്കുന്നത്. റിലീസിന് മുന്‍പ് മലയാളത്തിലും തെലുങ്കിലുമായി എത്തിയ ട്രെയ്‍ലര്‍ ചിത്രത്തിന്‍റെ ജോണറിനെ കാര്യമായി പരിചയപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് തെലുങ്കിലെ രണ്ടാം ട്രെയ്‍ലര്‍ എത്തിയിട്ടുള്ളത്. 

റിലീസ് ദിനത്തില്‍ തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്. ആറ് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബിലും ചിത്രം എത്തിയിട്ടുണ്ട്. ഫൈനല്‍ ഗ്രോസ് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. 

മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബി​ഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി