'ഐ ഡോണ്‍ട് ലിവ് ഇന്‍ യുവര്‍ റിയാലിറ്റി!'; അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്' ട്രെയ്‍‍ലര്‍

Web Desk   | others
Published : Feb 18, 2020, 06:43 PM ISTUpdated : Feb 18, 2020, 06:51 PM IST
'ഐ ഡോണ്‍ട് ലിവ് ഇന്‍ യുവര്‍ റിയാലിറ്റി!'; അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്' ട്രെയ്‍‍ലര്‍

Synopsis

ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ട്രാന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഫഹദ് ഫാസിലിന്‍റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രം തന്നെയാകും 'ട്രാന്‍സി'ലേതെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ഫഹദ് സിനിമയിലെത്തുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ട്രാന്‍സി'നുണ്ട്. ഫഹദ് മാജിക് പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ല ചിത്രമെന്ന് സൂചന നല്‍കുന്നതാണ് പുറത്തുവന്ന ട്രെയിലര്‍. വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. 

ഫെബ്രുവരി 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക.  14ന് റിലീസ് തീയതി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടി വെക്കുകയായിരുന്നു. ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി.  ഹൈദാരാബാദില്‍ ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ട്രാന്‍സ് പ്രദര്‍ശിപ്പിക്കുകയും. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയുമായിരുന്നു. 

വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മാണം. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി
'റൊമ്പ ഡേഞ്ചറാന ഇടം'; ദുരൂഹതയുണര്‍ത്തി 'സംഭവം അധ്യായം ഒന്ന്' ട്രെയ്‍ലര്‍