
സംവിധായകനും നടനുമായ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി'യുടെ ട്രെയ്ലർ പുറത്ത്. പക്കാ ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ദിലീപിന് 'കണ്ട' കഥ പറഞ്ഞു കൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ പിഷാരടിക്ക് കഥ പറഞ്ഞു കൊടുക്കുന്ന മുകേഷിന്റെ രസകരമായ രണ്ടാമത്തെ ടീസറും ഹിറ്റായിരുന്നു.
രസകരമായ ട്രെയ്‌ലർ മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാർച്ച് 11 ന് ചിത്രം പ്രദർശനത്തിനെത്തും. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. പി ആർ - ആതിര ദിൽജിത്ത്.
ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam