'തണ്ണീര്‍മത്തന്' ശേഷം അനശ്വര രാജന്‍; 'വാങ്ക്' ട്രെയ്‌ലര്‍

Published : Feb 26, 2020, 08:41 PM IST
'തണ്ണീര്‍മത്തന്' ശേഷം അനശ്വര രാജന്‍; 'വാങ്ക്' ട്രെയ്‌ലര്‍

Synopsis

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച യുവതാരമാണ് അനശ്വര രാജന്‍. പിന്നാലെ ജിബു ജേക്കബിന്റെ 'ആദ്യരാത്രി'യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  

അനശ്വര രാജനെ നായികയാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്കി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഉണ്ണി ആറിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് ശബ്‌ന മുഹമ്മദ് ആണ്. സംഗീതം ഔസേപ്പച്ചന്‍. ഛായാഗ്രഹണം അര്‍ജുന്‍ രവി. പ്രമുഖ സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്.

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച യുവതാരമാണ് അനശ്വര രാജന്‍. പിന്നാലെ ജിബു ജേക്കബിന്റെ 'ആദ്യരാത്രി'യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'വാങ്കി'ല്‍ വിനീത്, ജോയ് മാത്യു, നന്ദന വര്‍മ്മ, ഗോപിക രമേശ് തുടങ്ങിയവരും അഭിനയിക്കുന്നു.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി