
വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലിന്‍റെ ടീസര്‍ പുറത്തെത്തി. കൃഷ്‍ണ ശങ്കറും അനു സിത്താരയുമാണ് ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
സ്പാര്‍ക്ക് പിക്ചേഴ്സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് വാതിലിന്‍റെ നിര്‍മ്മാണം. സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്‍മിനു തുടങ്ങിയവരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവന്‍. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ജോണ്‍കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി. പ്രോജക്ട് ഡിസൈനർ റഷീദ് മസ്താൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട്ട്. കല സാബു റാം. മേക്കപ്പ് അമല്‍ ചന്ദ്രന്‍. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. പരസ്യകല യെല്ലോ ടൂത്ത്‍സ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്താ പ്രചരണം എഎസ് ദിനേശ്.
ALSO READ : വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു
ടി കെ രാജീവ് കുമാറിന്‍റെ സംവിധാനത്തില്‍ എത്തിയ ബര്‍മുഡയാണ് വിനയ് ഫോര്‍ട്ടിന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. ഷെയ്ന്‍ നിഗത്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരു പൊലീസ് കഥാപാത്രമായിരുന്നു ഇത്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam