
കൊച്ചി: മലയാളത്തിലെ മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളിലൊന്നായ മമ്മൂട്ടി നായകനായ ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ചിത്രത്തിന്‍റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്.
മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. 2000 സെപ്റ്റംബർ പത്തിന് റിലീസായ ഈ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്ഷൻ സ്വീക്വെൻസുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്.
ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ ക്ലാസിക് ആക്ഷൻ ചിത്രം 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജകൃഷ്ണൻ, ധനുഷ് നായനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. സെൽവിൻ വർഗീസാണ് (സപ്ത വിഷൻ) കളറിസ്റ്റ്. ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡിക്ക് റിലീസ് ഡേറ്റായി
വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി 'പൊങ്കാല': ഷൂട്ടിംഗ് പുരോഗമിക്കുന്നു
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam