വിജയ്- സൂര്യ കൂട്ടുകെട്ടിലെ 'ഫ്രണ്ട്സ്' 4കെ ട്രെയിലർ എത്തി; റീ റിലീസ് നവംബർ 21ന്

Published : Nov 18, 2025, 06:08 PM IST
Friends

Synopsis

സിദ്ദിഖ് സംവിധാനം ചെയ്ത വിജയ്-സൂര്യ ചിത്രം 'ഫ്രണ്ട്സ്' 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. 4K ദൃശ്യ-ശബ്ദ മികവോടെ നവീകരിച്ച ചിത്രം നവംബർ 21-ന് റിലീസ് ചെയ്യും. റീ-റിലീസിനോടനുബന്ധിച്ച് ട്രെയിലർ എത്തി.

വിജയ്- സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ റീ റിലീസ് ട്രെയിലർ റിലീസ് ചെയ്തു. പടത്തിലെ പ്രധാന ഭാ​ഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നവെബർ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി.വിനോദ് ജെയിൻ ആണ് വീണ്ടും തിയറ്ററിൽ എത്തിക്കുന്നത്.

റിലീസായത്തിൻ്റെ 24-ാം വര്‍ഷം ആണ് ഫ്രണ്ട്സ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴിൽ അഭിനയിച്ചത്. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. അന്ന് സൂര്യയുടെയും വിജയിടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറിയിരുന്നു.

സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ്. എൻ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

റീ റിലീസിങ് പടങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾക്ക് നേതൃത്വം നൽകിയ ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്സിൻ്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷൻ കോമഡി രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ പളനി ഭാരതിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ടി. ആർ ശേഖർ & കെ. ആർ ഗൗരീശങ്കർ, ഡയലോഗ്: ഗോകുല കൃഷ്ണൻ, ആർട്ട്: മണി സുചിത്ര, ആക്ഷൻ: കനൽ കണ്ണൻ, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ് , അറ്റ്മോസ് മിക്സ്: ഹരി നാരായണൻ, പി.ആർ.ഒ: നിഖിൽ മുരുകൻ & പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി