'വിക്രം'; പിറന്നാള്‍ ദിനത്തില്‍ ത്രില്ലര്‍ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

Published : Nov 07, 2020, 05:41 PM IST
'വിക്രം'; പിറന്നാള്‍ ദിനത്തില്‍ ത്രില്ലര്‍ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

Synopsis

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. 

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കമല്‍ഹാസന്‍റെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ഗംഭീര ടീസറോടുകൂടിയാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. നായക കഥാപാത്രത്തിന്‍റെ പേരില്‍ത്തന്നെയാണ് സിനിമ- 'വിക്രം'.

ഒരു വലിയ വീട്ടില്‍ വിരുന്നൊരുക്കി, അതിഥികള്‍ എത്തുംമുന്‍പ് ആയുധങ്ങള്‍ ഒളിപ്പിക്കുന്ന നായകനാണ് ടീസറില്‍. 'കൈതി' ഒരുക്കിയ സംവിധായകന്‍റേതാണ് ചിത്രമെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ടീസറിനൊപ്പമുള്ള അറിയിപ്പ്. കമല്‍ഹാസന്‍റെ കരിയറിലെ 232-ാം ചിത്രമാണിത്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്