ആറന്‍മുള സദ്യ, പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനം; തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി

Published : Jul 01, 2025, 11:08 AM IST
KSRTC

Synopsis

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. 

ആറന്‍മുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥയാത്ര' എന്ന ടാഗ് ലൈനില്‍ യാത്ര സംഘടിപ്പിക്കുന്നത്.

ജൂലൈ 12, 19, 26 തീയതികളില്‍ രാവിലെ 5.30 ന് യാത്ര പുറപ്പെടും. ഇതിനു പുറമെ ജൂലൈ 6, 13,  20, 27 തീയതികളില്‍ നിലമ്പൂര്‍, ജൂലൈ 6, 20 തീയതികളില്‍ പൈതല്‍ മല, ജൂലൈ 13, 27 തീയതികളില്‍ റാണിപുരം, ജൂലൈ 11 ന് മലക്കപ്പാറ, ജൂലൈ 18 ന് മൂന്നാര്‍, ജൂലൈ 4, 25 തീയതികളില്‍ സൈലന്റ് വാലി പാക്കേജുകളുമുണ്ട്. ഫോണ്‍: 9497007857.

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിക്ക് ഒരു ബസ് 'ജോസേട്ടന്റെ വക', 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി, ​ഗതാ​ഗത മന്ത്രിക്ക് കൈമാറി
ആകാശത്തോട് തൊട്ടുരുമ്മി, 15,050 അടി ഉയരത്തിൽ 'കോമിക് ഗ്രാമം'; ലോകത്തിലെ ഏറ്റവും ഉയർന്ന ജനവാസ ഗ്രാമം, അതും ഇന്ത്യയിൽ!