വാഗമണ്ണിലെ അത്ഭുത ശില; നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന തങ്ങൾ പാറ

Published : Jun 29, 2025, 05:52 PM IST
Thangalpara

Synopsis

വാഗമണിലെ കോലാഹലമേട്ടിൽ സ്ഥിതി ചെയ്യുന്ന തങ്ങൾ പാറ, ചരിത്രവും ആത്മീയതയും ഇഴചേർന്ന ഒരു വിസ്മയമാണ്. 

വാഗമൺ: തണുപ്പുകാലത്ത് വിനോദ സഞ്ചാരികളുടെ പ്രധാന താവളമാണ് വാഗമൺ. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഹില്‍സ്റ്റേഷനായ ഇവിടെ പൊതുവെ വളരെ തണുപ്പുള്ള കാലാവസ്ഥയാണ്. 10 മുതല്‍ 23 ഗിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. വാഗമണിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഒരിടമാണ് കോലാഹലമേട്ടിൽ സ്ഥിതി ചെയ്യുന്ന തങ്ങൾ പാറ.

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഇവിടേക്ക് ആയിരക്കണക്കിന് സഞ്ചാരികളും വിശ്വാസികളും ഒരുപോലെ എത്തുന്നു. ഇസ്ലാം മത പ്രചാരകനായിരുന്ന ഷെയ്ഖ് ഫരീദുദ്ദീൻ വലിയുല്ലാഹിയുടെ മഖ്ബറയാണ് ഇവിടുത്തെ പ്രധാന ആകർഷണം. സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടിയിലേറെ ഉയരമുള്ള തങ്ങൾ പാറ നിലയുറപ്പിച്ച് നിൽക്കുന്നത് 106 ഏക്കർ വിസ്തൃതിയുള്ള നിരപ്പായ പ്രദേശത്താണ്. ഐതിഹ്യമനുസരിച്ച്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു സൂഫി സന്യാസിയായ ഹുസ്രത്ത് ഷെയ്ഖ് ഫരീദുദ്ദീൻ ബാബ ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തി. ഈ പാറ അദ്ദേഹത്തിന്റെ 'ദർഗ' അല്ലെങ്കിൽ അന്ത്യവിശ്രമ സ്ഥലം ആണെന്ന് കരുതപ്പെടുന്നു. 2,500 മീറ്റർ ഉയരത്തിലാണ് ഈ അതുല്യമായ ശിലാരൂപം സ്ഥിതി ചെയ്യുന്നത്.

ട്രെക്കിംഗ് യാത്രക്കാരുടെ പറുദീസ കൂടിയാണ് ഇവിടം. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ഇവിടെ നിന്ന് സഞ്ചാരികൾക്ക് കുരിശുമുടിയും മുരുകൻ കുന്നിന്റെയും മനോഹരമായ കാഴ്ചയും കാണാൻ കഴിയും. തങ്ങൾ പാറയ്ക്ക് സമീപം ഒരു പുരാതന ഗുഹയും ഉണ്ട്. ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന് തോന്നിപ്പിക്കും വിധത്തിലാണ് തങ്ങൾ പാറ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നത്. ഇവിടെ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ നടന്നുവരുന്ന ആണ്ട് നേർച്ചയിൽ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. കോട്ടയം - കുമളി റൂട്ടിൽ മുണ്ടക്കയത്തു നിന്നും ഏന്തയാർ വഴിയും ഈരാട്ടുപേട്ടയിൽനിന്നും വാഗമണ്ണിലേക്കുള്ള വഴിയും ഏലപ്പാറ വഴിയും തങ്ങൾ പാറ സ്ഥിതി ചെയ്യുന്ന കോലാഹല മേട്ടിലെത്താം.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം