ഇനി ദിവസങ്ങൾ മാത്രം! കേരളത്തിലെ ട്രെയിനുകളുടെ സമയക്രമം അടിമുടി മാറും; പുതിയ ഷെഡ്യൂൾ അറിയാം

Published : Jun 12, 2025, 12:57 PM ISTUpdated : Jun 12, 2025, 12:58 PM IST
Train

Synopsis

മൺസൂൺകാല ഷെഡ്യൂളിന്റെ ഭാഗമായി 128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക.

കൊച്ചി: കേരളത്തിലെ ട്രെയിനുകളുടെ സമയക്രമം മാറുന്നു. ജൂൺ 15 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. എല്ലാ വർഷവും മൺസൂൺ സമയത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്താറുണ്ട്.

പുതിയ സമയക്രമം അനുസരിച്ച് നിലവിൽ 05:15ന് പുറപ്പെടുന്ന എറണാകുളം ജം​ഗ്ഷൻ പുനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജം​ഗ്ഷൻ - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾ ജൂൺ 15 മുതൽ 02:15നാകും പുറപ്പെടുക. നിലവിൽ 09:10ന് യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം നോർത്ത് - യോഗ് നഗരി ഋഷികേശ്, തിരുവനന്തപുരം നോർത്ത് - ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04:50നും പുറപ്പെടുമെന്നാണ് അറിയിപ്പ്. 

അതേസമയം, 08:00 മണിയ്ക്ക് പുറപ്പെടുന്ന തിരുനെൽവേലി - ഹാപ്പ, തിരുനെൽവേലി - ഗാന്ധിധാം എന്നീ ട്രെയിനുകൾ ഇനി 05:05 ന് യാത്ര ആരംഭിക്കും. 09:10ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത് - ലോക്മാന്യ തിലക് ഗരീബ്‌രഥ് ട്രെയിൻ 07:45നും 11:15ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത് - ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് - പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09:10നും യാത്ര ആരംഭിക്കും.

എറണാകുളത്ത് നിന്ന് 13:25ന് പുറപ്പെട്ടിരുന്ന എറണാകുളം ജം​ഗ്ഷൻ - നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10:30നാണ് പുറപ്പെടുക. 10:40ന് പുറപ്പെട്ടിരുന്ന എറണാകുളം ജം​ഗ്ഷൻ - മഡ്ഗാവ് സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 13:25നും പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14:40നും എറണാകുളം ജം​ഗ്ഷൻ - അജ്മിർ മരുസാഗർ എക്സ്പ്രസ് 18:50നും തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (വെള്ളിയാഴ്ച) രാത്രി 22:00 മണിയ്ക്കും പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, മഡ്ഗാവ് ജം​ഗ്ഷനിൽ നിന്ന് 19:30ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ട്രെയിൻ ജൂൺ 15 മുതൽ 21:00 മണിയ്ക്കാകും യാത്ര ആരംഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

യാത്രകളിൽ 'പെൺകരുത്ത്'; ഇന്ത്യയിലെ ബസ് യാത്രകളിൽ വൻ കുതിച്ചുചാട്ടം, സോളോ ട്രിപ്പുകളിൽ മുന്നിൽ ജെൻ സി പെൺകുട്ടികൾ
അപരിചിതർക്കൊപ്പം ഒരു വിയറ്റ്‌നാം യാത്ര; ജെൻ സി ഏറ്റെടുക്കുന്ന 'കമ്മ്യൂണിറ്റി ട്രാവൽ' എന്ന പുത്തൻ ട്രെൻഡ്!