Latest Videos

കേരളത്തിൽ നിന്ന് യുകെയിൽ കുടിയേറിയവർ, കൂട്ടുകാർ, 19 അംഗ സംഘം, 11 ദിവസം കൊണ്ട് കീഴടക്കിയത് 8 രാജ്യങ്ങൾ!

By Web TeamFirst Published Jul 21, 2023, 10:01 PM IST
Highlights

സ്വിസ് ആൽപ്സ് എന്നറിയപ്പെടുന്ന യാത്ര മോട്ടോർ സൈക്കിളിലാണ് 19 അംഗ സംഘം കീഴടക്കിയത്

കേരളത്തിൽ നിന്നും കുടിയേറി യുകെയുടെ നാനാ ഭാഗത്തു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 11 ദിവസം നീണ്ടു നിന്ന ബൈക്ക് യാത്രയിലൂടെ കീഴടക്കിയത് 8 രാജ്യങ്ങൾ. സ്വിസ് ആൽപ്സ് എന്നറിയപ്പെടുന്ന യാത്ര മോട്ടോർ സൈക്കിളിലാണ് 19 അംഗ സംഘം കീഴടക്കിയത്. ലോകത്തിൽ ഇരുചക്ര വാഹനം ഓടിക്കുവാൻ ഏറ്റവും മികച്ചത് എന്ന് പല ഓൺലൈൻ പോർട്ടലുകളും, വാഹങ്ങൾ റിവ്യൂ ചെയ്യുന്നവരും അഭിപ്രായപ്പെടുന്ന സ്ഥലം കൂടിയാണ് സ്വിസ് ആൽപ്സ്.

റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ 'വഴി' പറഞ്ഞ് പൊലീസ്!

യാത്ര ഇങ്ങനെ

ജൂലൈ നാലിന് യാത്ര തിരിച്ച സംഘം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, ലീച്ടെൻസ്റ്റീൻ, ലെസ്‌ഉംബർഗ് എന്നീ രാജ്യങ്ങളും, ബ്രസ്സൽസ് നഗരവും കണ്ട് ആണ് സംഘം തിരിച്ചെത്തിയത്. 4500 കിലോമീറ്റർ ആണ് യാത്രയിൽ ഈ കൂട്ടുകാർ താണ്ടിയത്. ജൂലൈ അഞ്ചിന് രാവിലെ കാനഡർബറി കേരളൈറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബിച്ചൻ തോമസ് ആണ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. സെക്രട്ടറി റെജി ജോർജ്, കാനഡർബറിയിൽ ഉള്ള ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് എല്ലാവർക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. വളരെ ദുർഘടകരമായ സ്വിസ് ആൽപ്സിലൂടെ ഉള്ള യാത്ര എളുപ്പം ആക്കി തീർത്തത് സ്വിറ്റസർലണ്ടിൽ ഉള്ള ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ആണെന്നാണ് ഈ സംഘം പറയുന്നത്. ഒരു ടൂർ ഗ്രൂപ്പ് അല്ലെങ്കിൽ സ്വന്തം ആയി പ്ലാൻ ചെയ്തു പോയാൽ കാണാൻ പറ്റാത്ത പല ഭംഗിയുള്ള സ്ഥലങ്ങളും ഈ ബൈക്ക് യാത്രയിൽ കാണാനായെന്നും ഇവർ പറയുന്നു.

ജൂലൈ നാലിന്, യാത്ര തുടങ്ങി ഡോവറിൽ നിന്ന് ഫെറി വഴി സംഘം ഫ്രാൻ‌സിൽ എത്തി. യാത്രയുടെ ആദ്യ ഭാഗം പാരീസ് ആയിരുന്നു. എന്നാൽ അവിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം യാത്ര റെയിംസ് വഴി ആക്കി. ഫ്രാൻ‌സിൽ നിന്ന് യാത്ര തുടർന്ന സംഘം സ്വിറ്റസർലണ്ടിൽ ഉള്ള എല്ലാ പർവത നിരകളും കയറി ഇറങ്ങി. സ്വിറ്റസർലണ്ടിൽ നിന്ന് സംഘം നേരെ പോയത് ഇറ്റലിയിലെ സ്റ്റെൽവിയോ പാസ് കയറുവാൻ ആണ്. 46 ഹെയർ പിൻ ഉള്ള ലോകത്തിലെ തന്നെ പ്രയാസം നിറഞ്ഞ റോഡാണ് സ്റ്റെൽവിയോ പാസ്. അതും സംഘം വിജയകരമായി പൂർത്തിയാക്കി.

ശേഷം യാത്ര ജർമനിയിലെ ബ്ലാക്ക് ഫോറെസ്റ്റിലേക്ക് ആയിരുന്നു. യാത്ര മധ്യേ ഓസ്ട്രിയ, ലീച്ടെൻസ്റ്റീൻ, എന്നീ രാജ്യങ്ങളും സംഘം സന്ദർശിച്ചു. ഈ യാത്രയിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ഉള്ള, ഇപ്പോഴും പ്രവർത്തിക്കുന്ന ക്ലോക്ക് ഫാക്ടറി, കുക്കൂ ക്ലോക്ക് ഉണ്ടാക്കുന്ന ഫാക്ടറി, ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്ക് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചെന്നും സംഘം വ്യക്തമാക്കി. പിന്നീട് ലക്സുംബർഗ് സന്ദർശിച്ച സംഘം അവിടുത്തെ ടൂറിസം മേഖല കണ്ടു ശരിക്കും അതിശയിച്ചു പോയെന്നാണ് പറയുന്നത്. ഇവിടെ എത്തുന്ന വിദേശികൾക്ക് ഫ്രീ ആയി ട്രെയിനിലും, ബസ്സിലും യാത്ര ചെയ്യാം. അവിടുത്തെ നൈറ്റ് ലൈഫ് ലോകത്തിൽ തന്നെ ഏറ്റവും സേഫ് ആണെന്ന് പറയാം. കുഞ്ഞു കുട്ടികൾ മുതൽ, മുതിർന്നവർ വരെ ഒരു സഹായവും ഇല്ലാതെ തെരുവിലൂട് ആസ്വദിച്ചു നടക്കുന്നുവെന്നാണ് സംഘം വിവരിച്ചത്. തുടർന്നുള്ള യാത്രയിൽ ബ്രസ്സൽസ്, ബെൽജിയം എന്നിവടങ്ങളും സന്ദർശിക്കുകയായിരുന്നു.

സ്വിറ്റ്സർലൻഡ് യാത്രയുടെ എല്ലാ കാര്യങ്ങളും സംഘത്തിന് ചെയ്തു കൊടുത്ത് അവിടെ വാങ്‌ഗനിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ആയ ജെയിൻ പന്നാരകുന്നേൽ ആണ്. ജെയിനിനെ കൂടാതെ മകൾ സ്റ്റെഫി, മകൻ സാമുവേൽ, സോളിഫോക്കനിൽ താമസിക്കുന്ന ലോറൻസ്, മകൻ ഡോക്ടർ അലക്സ്, സുഹൃത്തുക്കൾ സിജോ കുന്നുമ്മേൽ, സിനി മാത്യു, സിബി മഞ്ജലി, എന്നിവരും യാത്രക്ക് കൂട്ടായി ഉണ്ടായിരുന്നു എന്ന് സംഘം വിവരിച്ചു. സ്വിസ് യാത്രയുടെ അവസാന ദിവസം ദാവോസിലെ അറിയപ്പെടുന്ന മലയാളിയും, സ്വിറ്റസർലണ്ടിലെ മലയാളികളുടെ പ്രതിനിധി എന്ന് വിളിപ്പേരുള്ള ജോസ് പറത്താഴം, ഭാര്യ മറിയാമ്മ എന്നിവരുടെ ചായ സൽക്കാരവും സ്വീകരിച്ചാണ് മടങ്ങിയതെന്നും ഇവർ കൂട്ടിച്ചേർത്തു. എല്ലാ പ്രോഗ്രാമുകളും ഓർഗനൈസ് ചെയ്തത് പോലെ ലിവർപൂളിൽ നിന്നുള്ള സിൽവി ജോർജ് ആയിരുന്നു.

കൂടുതൽ വിവരങ്ങൾ

ഡോക്ടർ ജോസ് മാത്യു - ലിവർപൂൾ (ഫൗണ്ടിങ് മെമ്പർ) 
ജിതിൻ ജോസ് - പ്രെസ്റ്റണ് 
ആഷ്‌ലി കുര്യൻ - സ്റ്റോക്ക് ഓൺ ട്രെൻഡ് 
സജീർ ഷാഹുൽ - നോട്ടിങ്ഹാം 
അൻസെൻ കുരുവിള - കോവെന്ററി
രാകേഷ് അലക്സ് - ന്യൂബറി
നോബി ജോസ് - വൂസ്റ്റർ 
ദീപക് ജോർജ് - ഗ്ലോസ്റ്റെർ 
ഷോൺ പള്ളിക്കലേത് - ഗ്ലോസ്റ്റെർ (ഫൗണ്ടിങ് മെമ്പർ) 
മനോജ് വേണുഗോപാലൻ - ഗ്ലോസ്റ്റെർ 
അനു ലീല ലാൻസ്ലത് - ബ്രിസ്റ്റൾ 
അലൻ ജോൺ - ബ്രിസ്റ്റൾ (ഫൗണ്ടിങ് മെമ്പർ) 
പ്രമോദ് പിള്ളൈ - ബ്രിസ്റ്റൾ 
ജോൺസൻ ബാബു - സ്ലാവോ 
അജു ജേക്കബ് - ലണ്ടൻ 
അഭിഷേക് തോമസ് - ലണ്ടൻ 
ജോജി തോമസ് - സൗത്താംപ്ടൺ (ഫൗണ്ടിങ് മെമ്പർ) 
സജോ എബ്രഹാം - സൗത്താംപ്ടൺ 

കേരള ടസ്കേഴ്സ് മോട്ടോർ സൈക്കിൾ ക്ലബിനെക്കുറിച്ച് അണിയറ പ്രവ‍ത്തകർക്ക് പറയാനുള്ളത്

2018  - ൽ നാല് ചെറുപ്പക്കാർ തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മ പിന്നീട് കേരളാ ടസ്‌കേഴ്‌സ് മോട്ടോർ സൈക്കിൾ ക്ലബ് എന്ന പേരിൽ 2021 ൽ ആണ് രൂപീകൃതമായത്. അന്ന് ഒരു സ്കോട് ലാൻഡ് ബൈക്ക് യാത്രയിൽ ആണ് 4 പേർ ചേർന്ന് കേരളാ ടസ്‌കേഴ്‌സ് മോട്ടോർ സൈക്കിൾ ക്ലബ് രൂപൂകരിച്ചത്. 2022 ൽ 14 പേർ ചേർന്ന് അയർലണ്ടിലെ വൈൽഡ് അറ്റ്ലാൻഡിക് വേ (2400  കിലോമീറ്റർ) യാത്ര ചെയ്യുക ഉണ്ടായി. ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി മോട്ടോർ സൈക്കിൾ ക്ലബ് ആണ് കേരളാ ടസ്‌കേഴ്‌സ്. 100 ൽ അധികം മെംബേർസ് ഉള്ള ക്ലബ്ബിൽ യുകെ ടു വീലർ ഫുൾ ലൈസൻസ് ഉള്ള ആർക്കും മെമ്പർ ആകാം. ക്ലബ്ബിൽ അംഗം ആകാൻ താല്പര്യം ഉള്ളവർ കേരളാ ടസ്‌കേഴ്‌സ് ഫേസ്ബുക് പേജ് അല്ലെങ്കിൽ, അല്ലെങ്കിൽ അതിൽ ഉള്ള വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

click me!