നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

Published : Jun 14, 2025, 06:15 PM ISTUpdated : Jun 14, 2025, 06:19 PM IST
Train

Synopsis

ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിക്കുക. 

തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. 128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക.

കേരളത്തിൽ നിന്ന് കൊങ്കൺ വഴിയുള്ള സ‍ർവ്വീസുകളിൽ വരുന്ന സമയ മാറ്റം ഇങ്ങനെ

  • എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).
  • തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).
  • തിരുനെൽവേലി - ഹാപ്പ, തിരുനെൽവേലി - ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).
  • തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ലോക്മാന്യ തിലക് ഗരീബ്‌രഥ് - 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).
  • തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).
  • എറണാകുളം ജംഗ്ഷൻ - നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജംഗ്ഷൻ - മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.
  • തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)
  • എറണാകുളം ജംഗ്ഷൻ - അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)
  • തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം