മൂന്നാറിൽ നിന്ന് വെറും 15 കി.മീ; ഈ സ്ഥലം മിസ്സാക്കരുത്! തേയിലത്തോട്ടങ്ങള്‍ക്കും ഷോലവനങ്ങൾക്കും നടുവിലെ രാജമല

Published : Jun 05, 2025, 05:48 PM IST
Rajamala

Synopsis

വരയാട് എന്ന് വിളിക്കുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയാണ് ഇരവികുളം ദേശീയോദ്യാനം. 

വേനലായാലും മഴയായാലും മൂന്നാറിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. നിരവധിയാളുകളാണ് മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഇവിടേയ്ക്ക് എത്തുന്നത്. മൂന്നാറിലെത്തിയാൽ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, വട്ടവട എന്നിങ്ങനെ പോകുന്നു സഞ്ചാരികളുടെ ലിസ്റ്റ്. എന്നാൽ, മൂന്നാറിലെത്തുന്നവര്‍ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത സ്ഥലമാണ് രാജമല (ഇരവികുളം ദേശീയോദ്യാനം). 

വരയാട് എന്ന് വിളിക്കുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികള്‍ക്കു പ്രവേശനമുള്ള മേഖലയാണ് രാജമല. മൂന്നാറില്‍ നിന്ന് 15 കി. മീ. അകലെ തേയിലത്തോട്ടങ്ങള്‍ക്കും സ്വാഭാവികമായ ഷോലവനങ്ങള്‍ക്കും മദ്ധ്യേയാണ് രാജമല സ്ഥിതി ചെയ്യുന്നത്. രാജമല ഉള്‍പ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി. പുല്‍മേടുകളും ഷോലവനങ്ങളും ഇടകലര്‍ന്ന രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വരയാടുകളെ അടുത്തു കാണാനുള്ള അവസരമുണ്ട്.

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കോട്ടയം, 142 കി. മീ. 

വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 130 കി. മീ, മധുര വിമാനത്താവളം (തമിഴ്‌നാട്), 142 കി. മീ.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം