100 രൂപയും കൊണ്ട് പോയാൽ ഒരു കുപ്പി വെള്ളം പോലും കിട്ടില്ല, ആകെ കിട്ടിയത് ഇത്; ലണ്ടനിൽ നിന്നും യുവതി

Published : Apr 23, 2026, 08:23 AM IST
viral video

Synopsis

ലണ്ടനിലെ ഒരു ഗ്രോസറി സ്റ്റോറിൽ 100 രൂപയും കൊണ്ട് പോയാല്‍ എന്തെല്ലാം വാങ്ങാന്‍ സാധിക്കും? പരീക്ഷണവുമായി ഇറങ്ങിയതാണ് ഒരു ഇന്ത്യക്കാരി. എന്നാല്‍, ആകെ കിട്ടിയത് ഇത് മാത്രമാണ്. 

ഇന്ത്യയിൽ ഒരു നൂറു രൂപയുമായി കടയിൽ പോയാൽ നിങ്ങൾക്ക് എന്തെല്ലാം വാങ്ങാൻ സാധിക്കും? അത്യാവശ്യം ചില സാധനങ്ങളൊക്കെ വാങ്ങാനാവും അല്ലേ? എന്നാൽ, യുകെയിലാണെങ്കിലോ? എന്തായാലും ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരിക്കയാണ് യുകെയിൽ ഒരു ഇന്ത്യക്കാരി. ലണ്ടനിലെ ഒരു സാധാരണ ​ഗ്രോസറി ഷോപ്പിലാണ് യുവതി ചെല്ലുന്നത്. 100 രൂപയുടെ മൂല്ല്യത്തിന് എന്തൊക്കെ വാങ്ങാൻ സാധിക്കും എന്നാണ് യുവതി പരിശോധിക്കുന്നത്. @veggiwander എന്ന ട്രാവൽ ക്രിയേറ്ററാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 100 രൂപാ ബജറ്റിൽ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങാനായിട്ടാണ് ഇവർ ​ഗ്രോസറി സ്റ്റോറിൽ പോകുന്നത്.

കടയിലെത്തിയ യുവതി ആദ്യം സാൻഡ്‌വിച്ച് വിഭാഗത്തിലേക്കാണ് പോയത്. അവിടെയുള്ള ഒരു സാധാരണ ചീസ് ആൻഡ് ഒണിയൻ സാൻഡ്‌വിച്ചാണ് അവർ തിരഞ്ഞെടുത്തത്. എന്നാൽ, വില പരിശോധിച്ചപ്പോൾ അതിന് 1.50 പൗണ്ട് (ഏകദേശം 190 രൂപ) ആണെന്ന് മനസ്സിലായി. തുടർന്ന് മറ്റ് അത്യാവശ്യ സാധനങ്ങൾക്കായി കൂടി അവർ അവിടെ തിരഞ്ഞു. ഒരു 500 മില്ലി ലിറ്റർ വരുന്ന കുടിവെള്ളത്തിന്റെ കുപ്പിയാണ് അവർ അടുത്തതായി എടുത്തത്. അതിന് 1.15 പൗണ്ട് (ഏകദേശം 145 രൂപ) ആയിരുന്നു വില.

പിന്നെ അവർ തിരഞ്ഞു കണ്ടെത്തിയത് 0.89 പൗണ്ട് (ഏകദേശം 113 രൂപ) വില വരുന്ന ഒരു കാബേജ് ആണ്. ഇത് അവരുടെ ബജറ്റിന് ഏറെക്കുറെ അടുത്തെത്തി. ഒരു ഓറിയോ ബിസ്കറ്റ് പാക്കറ്റ് കൂടി അവർ നോക്കി. എന്നാൽ, 1.65 പൗണ്ട് (ഏകദേശം 209 രൂപ) വില വരുന്നതിനാൽ അതും അവരുടെ ബജറ്റിൽ ഒതുങ്ങുന്നതായിരുന്നില്ല. അവസാനം തന്റെ ബജറ്റിനിണങ്ങിയ സാധനം അവർ കണ്ടെത്തി. 0.60 പൗണ്ട് അതായത് ഏകദേശം 75 രൂപ വരുന്ന ഒരു ചെറിയ പാക്കറ്റ് കാരറ്റ്. അവസാനം തന്റെ ബജറ്റിന് ഇത് മാത്രമേ വാങ്ങാനാവൂ എന്നാണ് അവർ പറയുന്നത്.

 

 

നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ഇന്ത്യയിലെ വിലയുമായി യുകെയിലെ വിലയെ താരതമ്യം ചെയ്യുന്നത് പ്രായോ​ഗികമല്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വില മാത്രം താരതമ്യം ചെയ്താൽ പോരാ യുകെയിലും ഇന്ത്യയിലും ശമ്പളം കൂടി നോക്കണം എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങൾ ഒഴിവാക്കുക'; പാരാഗ്ലൈഡിംഗിനിടെ മരത്തിലിടിച്ച് വീഴുന്ന വീഡിയോ
രണ്ട് ഇരട്ടി ശമ്പളം തരാന്ന് പറഞ്ഞാലും ഇനി കോർപ്പറേറ്റ് ജോലിക്കില്ല; 5 കാരണങ്ങൾ നിരത്തിയ യുവതിയുടെ വീഡിയോ വൈറൽ