ഭർത്താവിന് സ്റ്റൈലൻ ഭക്ഷണമുണ്ടാക്കി നൽകിയാൽ 1000 രൂപ വാങ്ങും, വൈറലായി ദമ്പതികളുടെ ഡീല്‍

Published : Jul 31, 2026, 10:56 AM IST
viral video

Synopsis

‘തലമുറകളായി സ്ത്രീകൾ വീട്ടിൽ ഒരു പ്രതിഫലവുമില്ലാതെ ഇതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, ഈ ഭാര്യ അതിന് തയ്യാറല്ല. പുറത്തുപോയി ഇതേ ഭക്ഷണം കഴിച്ച് പണം കൊടുക്കാമെങ്കിൽ, എന്തുകൊണ്ട് വീട്ടിൽ വച്ചുതന്നെ ആയിക്കൂടാ?’

ഭർത്താവിന് കഫേ സ്റ്റൈലിൽ അടിപൊളി ഭക്ഷണം തയ്യാറാക്കി നൽകിയാൽ ഭാര്യക്ക് 1,000 രൂപ നൽകണം! ഗുഡ്ഗാവിൽ നിന്നുള്ള പ്രിയ എന്ന ഫുഡ് കണ്ടെന്റ് ക്രിയേറ്ററാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റെസ്റ്റോറന്റുകളിലോ കഫേകളിലോ കിട്ടുന്ന അതേ ലുക്കിലും രുചിയിലും വീട്ടിൽ വിഭവങ്ങൾ ഉണ്ടാക്കി നൽകിയാൽ ഭർത്താവ് തനിക്ക് 1,000 രൂപ നൽകുമെന്നാണ് പ്രിയ വീഡിയയിലൂടെ വ്യക്തമാക്കുന്നത്. 1.2 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

'തലമുറകളായി സ്ത്രീകൾ വീട്ടിൽ ഒരു പ്രതിഫലവുമില്ലാതെ ഇതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, ഈ ഭാര്യ അതിന് തയ്യാറല്ല. പുറത്തുപോയി ഇതേ ഭക്ഷണം കഴിച്ച് പണം കൊടുക്കാമെങ്കിൽ, എന്തുകൊണ്ട് വീട്ടിൽ വച്ചുതന്നെ ആയിക്കൂടാ? ഇതിലൂടെ പണം കുടുംബത്തിൽ തന്നെ നിൽക്കും, അധ്വാനം അംഗീകരിക്കപ്പെടും, ഒപ്പം ഇരുവരും നല്ല ഭക്ഷണം ആസ്വദിക്കുകയും ചെയ്യും' പ്രിയ വീഡിയോയിൽ പറയുന്നു.

എന്നാൽ, സ്ത്രീകളുടെ കടമയാണ് ഇങ്ങനെ ഭക്ഷണം ഉണ്ടാക്കി നൽകുന്നത് എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ പലരും ഇത് അം​ഗീകരിക്കില്ല അല്ലേ? അതേ, സോഷ്യൽ മീഡിയയിലും അത്തരത്തിലുള്ള കമന്റുകൾ വന്നു. 'നാളെ കുട്ടികളെ പ്രസവിക്കുന്നതിനും ഇത്തരത്തിൽ പണം ഈടാക്കുമോ' എന്നായിരുന്നു ഒരാളുടെ പരിഹാസം. 'കുടുംബത്തിന് വേണ്ടി സ്നേഹത്തോടെ ചില കാര്യങ്ങൾ ചെയ്യണം. ഇത്തരം ചിന്താഗതികൾ ദാമ്പത്യ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുത്തും' എന്നായിരുന്നു മറ്റൊരു കമന്റ്.

 

 

എന്നാൽ, ഇതിനെയെല്ലാം പൊളിച്ചടുക്കുന്ന കമന്റുകളും പലരും കമന്റ് ബോക്സിൽ പങ്കുവച്ചു. 'ഇതിൽ കരയാൻ മാത്രം എന്താണുള്ളത്? പണം സ്വന്തം കുടുംബത്തിലേക്ക് തന്നെയല്ലേ പോകുന്നത്. ഒപ്പം, ചെയ്യുന്ന ജോലിക്ക് അംഗീകാരവും ലഭിക്കുന്നു' എന്നായിരുന്നു കമന്റ്. 'മറ്റൊരു സ്ത്രീക്ക് കിട്ടുന്ന സന്തോഷത്തെ മറ്റ് സ്ത്രീകൾ തന്നെ എതിർക്കരുത്. അവർക്കിടയിൽ ഇത് തമാശയും പരസ്പര ധാരണയുമാണെങ്കിൽ അതിൽ തെറ്റില്ല' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

മുംബൈയിലെ ഫ്ലാറ്റുകളുടെ വിലയ്ക്ക് പോളണ്ടിൽ കൂറ്റൻ വീട് വയ്ക്കാം; വീഡിയോ വൈറലാകുന്നു
ജാനകി ആന്റീ, ഓർമ്മയുണ്ടോ ആ പഴയ കുഞ്ഞനെ... 29 വർഷങ്ങൾക്കു ശേഷം നാനിയെ കാണാനെത്തി യുവാവ്