നിയന്ത്രണം വിട്ട മത്സരക്കാള വിധി നിർണ്ണയവേദിയിലേക്ക് പാഞ്ഞു കയറി; ആറ് പേർക്ക് പരിക്ക്, വീഡിയോ

Published : Jul 29, 2026, 02:30 PM IST
bull charged into the judging platform

Synopsis

മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ നടന്ന പരമ്പരാഗത കാള ജോടി മത്സരത്തിനിടെ നിയന്ത്രണം വിട്ട കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. വിധികർത്താക്കളുടെ വേദിയിലേക്ക് ഓടിക്കയറിയ കാളയെ പിന്നീട് ഒരു ചാലിൽ വീണതിന് ശേഷമാണ് നിയന്ത്രിക്കാനായത്.

ഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലെ ഒരു പരമ്പരാഗത കാള ജോടി മത്സരത്തിനിടെ നിയന്ത്രണം വിട്ട കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയത് വൻ പരിഭ്രാന്തി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഗഡ്ഹിങ്ലജ് താലൂക്കിലെ ഭഡ്ഗാവ് ഗ്രാമത്തിൽ നടന്ന കാളജോടികളുടെ ആരോഗ്യവും കരുത്തും വിലയിരുത്തുന്ന ഗ്രാമീണ മത്സരത്തിനിടെ അപ്രതീക്ഷിത അപകടമുണ്ടായത്.

വിധിനിർണ്ണയ വേദിയിലേക്ക് ഓടിക്കയറി മത്സരക്കാള

മത്സരത്തിന്‍റെ ഭാഗമായി കാളകളെ പരിശോധിക്കുന്നതിനിടെ മത്സരരത്തിൽ പങ്കെടുക്കാനായി എത്തിയ കാളകളിലൊന്ന് അപ്രതീക്ഷിതമായി അസ്വസ്ഥത പ്രകടിപ്പിച്ച് നിയന്ത്രണം വിട്ടത്. അസ്വസ്ഥനായ കാള പെട്ടെന്ന് മത്സരവേദിയിലുടനീളം ഓടി. ഇതോടെ കാണികകളും സംഘാടകരും പരിഭ്രാന്തരായി പലദിശകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാള നേരെ വിധികർത്താക്കളുടെ വേദിയിലേക്കാണ് പാഞ്ഞെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടം ഒഴിവാക്കാൻ വിധികർത്താക്കളും സംഘാടകരും വേദി വിട്ട് ഓടി രക്ഷപ്പെട്ടു. ഈ സംഭവത്തെ തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവെച്ചു.

 

 

ആറ് പേർക്ക് പരിക്ക്

കാളയുടെ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികളും മൂന്ന് ഗ്രാമവാസികളും ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കാള നിയന്ത്രണം വിട്ട് ഓടുന്നതും ജനങ്ങൾ ഭയന്ന് ചിതറിയോടുന്നതുമായ ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാം. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരു മഴവെള്ള ചാലിലേക്ക് കാള വീണതോടെയാണ് അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞത്. വീഴ്ചയിൽ കാളയുടെ ഒരു കൊമ്പിന് പൊട്ടലുണ്ടായി. പിന്നാലെ കാളകളെ പരിശീലിപ്പിക്കുന്നവർ അതിനെ ശാന്തമാക്കി സുരക്ഷിതമായി പ്രദേശത്ത് നിന്നും മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് സംഘാടകർ മത്സരം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ലക്ഷങ്ങളുടെ ഐടി ജോലി ഉപേക്ഷിച്ച് ഇൻഫ്ലുവൻസർമാരായി; വർഷം ഒരു കോടിയിലധികം സമ്പാദിച്ച് ദമ്പതികൾ! വീഡിയോ
'സർക്കാർ ചെയ്യേണ്ടത് ജനം ചെയ്യുന്നു'; തിരക്കേറിയ റോഡിലെ കുഴിയടച്ച് യുവതിയുടെ വീഡിയോയ്ക്ക് കുറിപ്പ്, വൈറൽ