12 മണിക്കൂർ ജോലി ചെയ്താൽ ശമ്പളം 15,000 രൂപ മാത്രം, ഒറ്റ ദിവസം അവധിയില്ല, വലിയ വാടക; എങ്ങനെ ജീവിക്കുമെന്ന് യുവതി

Published : Aug 15, 2026, 11:11 AM IST
viral video

Synopsis

'ഒരു മനുഷ്യന് ജോലിയിൽ നിന്ന് കുറച്ചു ദിവസത്തെ അവധി ലഭിക്കേണ്ടതല്ലേ? മാസത്തിൽ നാല് ദിവസത്തെ അവധി നൽകാൻ കഴിയില്ലെങ്കിൽ, കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നൽകിക്കൂടേ?' എന്നും സരിത ചോദിക്കുന്നു.

മാന്യമായ ശമ്പളമില്ല, ജീവിതച്ചെലവാണെങ്കിലോ വളരെ കൂടുതലും. പലരും നേരിടുന്ന പ്രശ്നമാണിത്. അതിനിടയിൽ നോയിഡ പോലൊരു ന​ഗരത്തിൽ ജീവിക്കുക എന്നത് വലിയ പാട് തന്നെയായിരിക്കും. അത്തരത്തിൽ ഒരു അനുഭവമാണ് ഈ യുവതിയും പങ്കുവയ്ക്കുന്നത്. സരിത ​ഗുപ്ത എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തത്. 'ഞങ്ങൾ ഇപ്പോൾ നോയിഡ സെക്ടർ 76 -ലാണ് ഉള്ളത്. ഇവിടെയുള്ള മുറികൾക്ക് എന്തൊരു വിലയാണെന്ന് നോക്കൂ. ഞങ്ങൾ എങ്ങനെയാണ് ഇവിടെ ജീവിക്കേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു ജോലി അന്വേഷിച്ചാൽ, ദിവസവും 12 മണിക്കൂർ പണിയെടുത്താൽ പോലും 14,000 മുതൽ 15,000 രൂപ വരെ മാത്രമാണ് ശമ്പളം. അതിൽ ഒരു ദിവസം പോലും അവധിയുമില്ല' സരിത വീഡിയോയിൽ പറഞ്ഞു. 'ഒരു മനുഷ്യന് ജോലിയിൽ നിന്ന് കുറച്ചു ദിവസത്തെ അവധി ലഭിക്കേണ്ടതല്ലേ? മാസത്തിൽ നാല് ദിവസത്തെ അവധി നൽകാൻ കഴിയില്ലെങ്കിൽ, കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നൽകിക്കൂടേ?' എന്നും സരിത ചോദിക്കുന്നു.

സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടായതിനാൽ കുടുംബത്തിലെ ഒരാൾ നോയിഡ വിട്ട് ഗ്രാമത്തിലേക്ക് പോകാൻ ആലോചിക്കുന്നുണ്ടെന്ന് സരിത പറഞ്ഞു. എങ്കിലും, പകരം സ്വന്തമായി എന്തെങ്കിലും ചെറിയ കച്ചവടം തുടങ്ങാനാണ് താൻ അദ്ദേഹത്തിനോട് പറഞ്ഞതെന്നും അവർ വ്യക്തമാക്കി. 'അതുകൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകാൻ ആലോചിക്കുന്നത്. പോകണ്ട, ഇവിടെ തന്നെ സ്വന്തമായി ഒരു തട്ടുകടയോ മറ്റോ തുടങ്ങൂ എന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. ഞങ്ങൾ ഇപ്പോൾ നോയിഡയിലൂടെ നടക്കുകയാണ്, എന്തുപറയണമെന്നറിയില്ല. ഇതൊരു വളരെ സങ്കടകരമായ അവസ്ഥയാണ്. ആരെങ്കിലും ഇത് കേട്ടാൽ ചിരിച്ചേക്കാം, പക്ഷേ ഇതാണ് യാഥാർത്ഥ്യം' എന്നും അവർ കൂട്ടിച്ചേർത്തു.'

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 12 മണിക്കൂർ ജോലിക്ക് 15,000 രൂപ എന്നത് വളരെ കുറവാണ്' എന്ന് ഒരാൾ കമന്റ് ചെയ്തു. 'ഒരു ദിവസത്തെ അവധി പോലും നൽകാത്തത് അംഗീകരിക്കാനാകില്ല' എന്നായിരുന്നു മറ്റൊരു കമന്റ്. നോയിഡയിലെ കൂടിവരുന്ന വീട്ടുവാടകയെ കുറിച്ചും പലരും കമന്റ് നൽകി.

PREV
Read more Articles on
click me!

Recommended Stories

150 രൂപയും കൊടുത്ത് ഓട്ടോ പിടിച്ചു, ഒടുക്കത്തെ ട്രാഫിക് ബ്ലോക്ക്, ഒടുവിലിറങ്ങി നടന്നു
40 -ാം വയസിൽ ജീവിതത്തിലെ ആദ്യത്തെ പിറന്നാൾ കേക്ക്, കരഞ്ഞുപോയി, ഇന്ത്യൻ നാനിക്ക് റഷ്യൻ യുവതിയുടെ സർപ്രൈസ്