22 വയസിനുള്ളിൽ 5 കുഞ്ഞുങ്ങൾ, ആൺകുഞ്ഞിനായി 6-ാം തവണയും ​ഗർഭിണി, ഉപദേശിച്ച് ഡോക്ടർ

Published : May 25, 2026, 01:08 PM IST
viral video

Synopsis

അഞ്ച് മക്കള്‍- നാല് പെണ്ണും ഒരാണും. ആറാം തവണയും ഗര്‍ഭിണിയായി 22 -കാരി. കുടുംബം നോക്കാനും നിലനിര്‍ത്താനും ഒരു ആണ്‍കുട്ടി മാത്രം പോരാ എന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍. 

ഉത്തർപ്രദേശിൽ നിന്നുള്ളൊരു ഗൈനക്കോളജിസ്റ്റ് ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി തെളിക്കുന്നത്. ആറാം തവണയും ​ഗർഭിണിയായിരിക്കുന്ന ഒരു 22 -കാരിയും അവളുടെ ഭർത്താവുമാണ് വീഡിയോയിൽ ഉള്ളത്. രാജസ്ഥാനിൽ നിന്നുള്ളവരാണ് ദമ്പതികൾ. സ്ത്രീയും ഭർത്താവും 15 വയസ്സുള്ളപ്പോഴാണത്രെ വിവാഹിതരായത്. ഇതിനകം ഇവർക്ക് അഞ്ച് കുട്ടികളുണ്ട്. ഇതിൽ നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. എന്നാൽ, വീണ്ടും ഒരു ആൺകുഞ്ഞിനെ കൂടി കിട്ടുമെന്ന് കരുതിയാണത്രെ ഇവർ ​ഗർഭം ധരിച്ചിരിക്കുന്നത്. യുവതിയുടെയും ഭർത്താവിന്റെയും സമ്മതത്തോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും സ്പന്ദൻ ആശുപത്രിയിലെ ​ഗൈനക്കോളജിസ്റ്റായ ഡോ. പ്രഗ്യ തോമർ പറഞ്ഞു.

'എനിക്കെല്ലാം പെൺകുഞ്ഞുങ്ങളാണ് ജനിക്കുന്നത്. ഞങ്ങൾക്ക് ഒരു ആൺകുട്ടിയുണ്ട്. മറ്റൊരു ആൺകുട്ടിയെ കൂടി വേണം' എന്നാണ് ആ​ഗ്രഹം എന്നാണ് യുവതി ഡോക്ടറോട് പറയുന്നത്. 'കുടുംബത്തിന് താങ്ങാവാനും വംശപരമ്പര നിലനിർത്താനും ഒരു ആൺകുഞ്ഞ് പോരാ' എന്നാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. അതുകൊണ്ടാണത്രെ മറ്റൊരു ആൺകുഞ്ഞിനെ കൂടി വേണം എന്ന് അവർ ആ​ഗ്രഹിക്കുന്നത്. വീഡിയോ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്. ഇപ്പോഴും കുടുംബം നോക്കാനും നിലനിർത്താനും പെൺകുട്ടികൾ പോരാ ആൺകുട്ടികൾ വേണം എന്ന മനസ്ഥിതി നിലനിൽക്കുന്നതിനെതിരെയാണ് പലരും പ്രതികരിച്ചത്.

 

 

അതേസമയം, ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ ആവർത്തിച്ചുള്ള ഗർഭധാരണം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡോക്ടർ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ ശ്വാസതടസ്സം, തലകറക്കം, ശരീരവേദന എന്നിവയെല്ലാമുള്ളതായി യുവതി പറയുന്നുമുണ്ട്. ക്ഷീണം, വിളർച്ച, പോഷകാഹാരക്കുറവ് എന്നിവയുമായി സാധാരണയായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ലക്ഷണങ്ങൾ. നിങ്ങൾ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുകയാണ് എന്നും അമ്മയ്ക്കും കുഞ്ഞിനും ഇത് പ്രശ്നമുണ്ടാക്കിയേക്കാം എന്നും ഡോക്ടർ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകി.

 

PREV
Read more Articles on
click me!

Recommended Stories

വെറും 1,100 രൂപയുടെ മുറി, അതും ഈ ന​ഗരത്തിൽ, അമ്പരപ്പിക്കുന്ന സൗകര്യങ്ങൾ; വീഡിയോയുമായി വ്ലോ​ഗർ
വീഡിയോ; ജനറൽ മാനേജരെ കടന്നാക്രമിച്ച് ജീവനക്കാരി, ദേഹത്ത് മഷിയൊഴിച്ചു, അശ്ലീലസന്ദേശമയച്ചെന്ന് പരാതി