വെറും 3.20 ലക്ഷം രൂപയുടെ കാരവൻ വീട്, പുറത്തെ ലുക്ക് കണ്ട് മുഖം ചുളിക്കണ്ട, അകത്തെ കാഴ്ച വേറെ ലെവൽ

Published : Jul 08, 2024, 01:06 PM IST
വെറും 3.20 ലക്ഷം രൂപയുടെ കാരവൻ വീട്, പുറത്തെ ലുക്ക് കണ്ട് മുഖം ചുളിക്കണ്ട, അകത്തെ കാഴ്ച വേറെ ലെവൽ

Synopsis

പുറത്ത് നിന്നും ഈ മിനി കാരവൻ കാണുമ്പോൾ ഇതിന്റെ അകത്തൊന്ന് കാലും നീട്ടി മര്യദയ്‍ക്കിരിക്കാനോ, ഒന്ന് നിവർന്ന് കിടക്കാനോ ഒന്നും സാധിക്കില്ല എന്നേ തോന്നൂ. എന്നാൽ, ഇതിന്റെ അകത്തെ കാഴ്ച കണ്ടാൽ ശരിക്കും നമ്മൾ ഞെട്ടിപ്പോകും.

വീട് ഒരുവിധം എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. സ്വന്തമായി ഒരുതുണ്ട് മണ്ണുണ്ടാവുക, അതിൽ ആരും ഇറങ്ങിപ്പോകാൻ പറയാത്ത ഒരു കൊച്ചുകൂര കെട്ടുക ഇങ്ങനെ ആ​ഗ്രഹിക്കാത്ത മനുഷ്യർ‌ വളരെ വളരെ കുറവായിരിക്കും. എന്നാൽ, ഭൂമിക്കും വീടിനും എല്ലാം വില കുതിച്ചുയരുകയാണ്. സാധാരണക്കാരനെ സംബന്ധിച്ച് സ്വന്തം മണ്ണ്, വീട് എന്നതൊക്കെ കുറച്ച് കഷ്ടപ്പാടുള്ള കാര്യമാണ്. അതേസമയം തന്നെ ബജറ്റ് ഫ്രണ്ട്‍ലിയായി വീടെടുക്കുന്നവരും ഇന്ന് കൂടി വരുന്നുണ്ട്. എന്നാൽ, എമ്മ മീസെ എന്ന യുവതിയുടെ മിനി കാരവൻ വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. 

പുറത്ത് നിന്നും ഈ മിനി കാരവൻ കാണുമ്പോൾ ഇതിന്റെ അകത്തൊന്ന് കാലും നീട്ടി മര്യദയ്‍ക്കിരിക്കാനോ, ഒന്ന് നിവർന്ന് കിടക്കാനോ ഒന്നും സാധിക്കില്ല എന്നേ തോന്നൂ. എന്നാൽ, ഇതിന്റെ അകത്തെ കാഴ്ച കണ്ടാൽ ശരിക്കും നമ്മൾ ഞെട്ടിപ്പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത്ര മനോഹരമായിട്ടുള്ളൊരു വീ‍ടാണ് ഇതിന്റെ അകത്ത് നമുക്ക് കാണാൻ സാധിക്കുക. എമ്മ തന്നെയാണ് തന്റെ ഈ മിനി കാരവൻ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

4.5 മീറ്റർ വീതിയും 2 മീറ്റർ നീളവുമുള്ള ഈ കാരവൻ പോളിഷ് കമ്പനിയിൽ നിന്നാണ് എമ്മ വാങ്ങിയതത്രെ. കാരവനുള്ളിൽ, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ ചെറിയൊരു സിംഗിൾ ബെഡും ചെറിയൊരു ഡബിൾ ബെഡും കാണാം. അതിനിടയിൽ ഒരു ചെറിയ റഫ്രിജറേറ്ററും ഹോബും സിങ്കും കാണാം. കൂടാതെ, സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയുണ്ടാക്കിയിരിക്കുന്ന ഒരു ചെറിയ അലമാരയും ഇതിനകത്തുണ്ട്. 

ഒരാൾക്ക് താമസിക്കാൻ ഇത് തന്നെ ധാരാളം എന്ന് ഇത് കാണുന്ന ഏതൊരാൾക്കും തോന്നും. എന്നാൽ, വീഡിയോ വൈറലായതോടെ പലർക്കും അറിയേണ്ടിയിരുന്നത് ബാത്ത്‍റൂമും ടോയ്‍ലെറ്റും എവിടെയാണ് എന്നായിരുന്നു. അതിന് എമ്മ മറുപടി പറഞ്ഞിട്ടില്ല. ഈ മിനി കാരവൻ വീടിന് ആകെ ചെലവായത് 3.20 ലക്ഷം മാത്രമാണ് എന്നും എമ്മ പറയുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും