സഹോദരന് രാഖി കെട്ടുന്നതിന് വേണ്ടി എട്ടുകിലോമീറ്റർ പൊള്ളുന്ന വെയിലിൽ ന​ഗ്നപാദയായി നടന്ന് 80 -കാരി

Published : Sep 01, 2023, 05:37 PM IST
സഹോദരന് രാഖി കെട്ടുന്നതിന് വേണ്ടി എട്ടുകിലോമീറ്റർ പൊള്ളുന്ന വെയിലിൽ ന​ഗ്നപാദയായി നടന്ന് 80 -കാരി

Synopsis

വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ പ്രായമായ സ്ത്രീ പൊള്ളുന്ന വെയിലിലൂടെ കഷ്ടപ്പെട്ട് നടന്നു പോകുന്നത് കാണാം. കാലിൽ ചെരിപ്പുമില്ല. ഒരു മൺപാതയിലൂടെയാണ് അവർ നടക്കുന്നത്.

നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇതും. രക്ഷാബന്ധൻ ദിവസം 80 വയസുള്ള ഒരു സ്ത്രീ തന്റെ ഇളയ സഹോദരനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി ചെയ്ത കാര്യമാണ് വീഡിയോയിൽ ഉള്ളത്. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ആഘോഷമായാണ് പലപ്പോഴും രക്ഷാബന്ധൻ ആഘോഷിക്കപ്പെടാറുള്ളത്. 

റിപ്പോർട്ടുകൾ പ്രകാരം, സത്തമ്മ/സത്യവതി എന്ന സ്ത്രീയാണ് വീഡിയോയിൽ ഉള്ളത്. സഹോദരന് രാഖി കെട്ടിക്കൊടുക്കുന്നതിന് വേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദനായി 8 കിലോമീറ്റർ സത്തമ്മ നടന്നത്രെ.  തെലങ്കാനയിലെ ജഗിത്യാല ജില്ലയിൽ നിന്നുമാണ് കരിംനഗർ ജില്ലയിൽ താമസിക്കുന്ന മല്ലേശമെന്ന ഇളയ സഹോദരന്റെ അടുത്തേക്ക് അവർ നടന്നു പോയത്. ​ഗ്രാമത്തിൽ നിന്നും മറ്റ് ​ഗതാ​ഗത മാർ​ഗങ്ങൾ ഇല്ലാത്തതിനാലാണത്രെ അവർ നടക്കാൻ തീരുമാനിച്ചത്. വഴിയിൽ വച്ച് ഒരു യുവാവ് സത്തമ്മയോട് എങ്ങോട്ട് പോവുകയാണ് എന്ന് ചോദിച്ചപ്പോഴാണ് സഹോദരന് രാഖി കെട്ടാൻ വേണ്ടിയാണ് എന്ന് അവർ മറുപടി നൽകിയത്.  

വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ പ്രായമായ സ്ത്രീ പൊള്ളുന്ന വെയിലിലൂടെ കഷ്ടപ്പെട്ട് നടന്നു പോകുന്നത് കാണാം. കാലിൽ ചെരിപ്പുമില്ല. ഒരു മൺപാതയിലൂടെയാണ് അവർ നടക്കുന്നത്. ആ സമയത്താണ് യുവാവ് അവരോട് എവിടെ പോകുന്നതാണ് എന്ന് ചോദിക്കുന്നത് അതിന് മറുപടിയായിട്ടാണ് സഹോദരന് രാഖി കെട്ടാൻ വേണ്ടി പോവുകയാണ് താൻ എന്ന് അവർ മറുപടി നൽകിയത്. ശേഷം അവർ വീണ്ടും നടക്കുന്നതും കാണാം. അനേകം പേരാണ് വീഡിയോയ്ക്ക് വിവിധ കമന്റുകൾ നൽകിയത്. 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ