‘ഇത് കൊള്ളാം, എന്തുകൊണ്ട് നേരത്തെ കഴിച്ചില്ലാ…’; പിസ്സയും കൂൾ ഡ്രിങ്ക്സും ആസ്വദിക്കുന്ന മുത്തശ്ശി, ക്യൂട്ട് വീഡിയോയുമായി കൊച്ചുമകൾ

Published : May 28, 2026, 04:56 PM IST
viral video

Synopsis

കൊച്ചുമകൾ വാങ്ങി നൽകിയ പിസ്സയും കൂൾ ഡ്രിങ്ക്സും ആസ്വദിച്ച് കഴിക്കുന്ന ഒരു 92 -കാരിയായ മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്തൊരു ക്യൂട്ട് വീഡിയോ എന്ന് നെറ്റിസണ്‍സ്.

നല്ല നല്ല രുചികളും ഓർമ്മകളും കൊണ്ട് നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയവരായിരിക്കും നമ്മുടെ മുത്തശ്ശിമാർ. അവർക്ക് മാത്രം ഒരുക്കാവുന്ന വിഭവങ്ങളും രുചികളുമുണ്ട്. എന്നാൽ, അവർക്കിഷ്ടപ്പെട്ട, ഇഷ്ടമാവുന്ന പുതുപുതുരുചികൾ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ നമ്മിൽ പലർക്കും സാധിക്കാറില്ല. മാത്രമല്ല, ചില മുത്തശ്ശിമാരാവട്ടെ പുതിയ രുചികളൊന്നും പരീക്ഷിക്കാൻ അത്ര തയ്യാറാവുകയുമില്ല. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചുമകൾ തന്റെ മുത്തശ്ശിക്ക് പിസ്സയും കൂൾ ഡ്രിങ്ക്സുമാണ് വാങ്ങിക്കൊടുത്തിരിക്കുന്നത്. ഏറെ രുചിയോടെ അത് കഴിക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണം.

@viewsandbrewsss എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'എന്റെ ആജി ഒരു സർട്ടിഫൈഡ് പിസ്സ പ്രേമിയാണ്. 92 വയസ്സുള്ള എല്ലാ ആളുകൾക്കും ഖിച്ച്ഡി തന്നെ വേണമെന്നില്ല' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വീഡിയോയിൽ, മുത്തശ്ശി സന്തോഷത്തോടെ പിസ്സ ആസ്വദിക്കുന്നത് കാണാം. മുത്തശ്ശിക്ക് പിസ്സ നന്നായി പിടിച്ചുവെന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. ഒപ്പം തന്നെ അവർ കൂൾ ഡ്രിങ്ക്സ് കുടിക്കുന്നതും കാണാം. വളരെ സന്തോഷത്തോടെയാണ് അവർ ഇതെല്ലാം ആസ്വദിക്കുന്നത്. കൊള്ളാം എന്ന് അവർ തല കുലുക്കി സമ്മതിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും, വീഡിയോ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.

 

 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ദാദി ഭയങ്കര ക്യൂട്ടാണ് എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ ഈ സമയത്ത് സ്വന്തം മുത്തശ്ശിയെ മിസ് ചെയ്യുന്നുവെന്നും പറയുന്നുണ്ട്. എന്തായാലും, ഒരിക്കൽ നമുക്ക് പുതുരുചികളും പുത്തൻലോകങ്ങളും കാണിച്ചുതന്ന മുത്തശ്ശിമാർക്ക് നമുക്കും ഇത്തരത്തിലുള്ള മനോഹരമായ ട്രീറ്റുകൾ നൽകാവുന്നതാണ്. അവരും പുതുരുചികളും ലോകവും കാണട്ടെ അല്ലേ?

PREV
Read more Articles on
click me!

Recommended Stories

രണ്ട് പാമ്പുകൾ, പെട്ടെന്നൊരെണ്ണം കയ്യിൽ കടിച്ചു; യുഎസ് ഹെൽത് സെക്രട്ടറിയുടെ വീഡിയോ വൈറൽ
പേര് 'സുൽത്താൻ', ഭാരം 200 കിലോ, ഉയരം 48 ഇഞ്ച്, വില 8 ലക്ഷം ! ബക്രീദ് സ്പെഷ്യൽ