കണ്ടാൽ പറയുമോ ഇന്ത്യക്കാരിയല്ലെന്ന്! 93 -ലും യാത്ര സൈക്കിൾ ചവിട്ടി; അമ്പരപ്പിക്കുന്ന 'യൗവന'ത്തിന് പിന്നിലെ രഹസ്യം!

Published : Mar 03, 2026, 05:38 PM IST
Sushumna

Synopsis

അമേരിക്കൻ സ്വദേശിനിയായ 93-കാരി സുഷുമ്‌ന 20 കൊല്ലമായി ജീവിക്കുന്നത് ഇന്ത്യയിലാണ്. ലളിതമായ ജീവിതശൈലിയിലൂടെ എങ്ങനെ ആരോഗ്യം നിലനിർത്താമെന്ന് പറയുന്ന ഇവരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

പ്രായമെന്നത് വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് സുഷുമ്‌ന എന്ന 93 -കാരി. ലളിതമായ ജീവിതശൈലിയിലൂടെ ആരോഗ്യം നിലനിർത്താമെന്ന് കാണിച്ചുതരികയാണ് അവർ. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ ഈ 93 -കാരി. അമേരിക്കയിലെ ബേ ഏരിയ സ്വദേശിയായ സുഷുമ്‌ന കഴിഞ്ഞ 20 വർഷമായി ഇന്ത്യയിലാണത്രെ താമസം. കോർപറേറ്റ് ലോകത്തെ ജോലിക്ക് ശേഷം, സെയിൽസ് മാനേജർ ജോലിയിൽ നിന്നും വിരമിച്ച് 2001-ലാണ് ഇവർ തമിഴ്‌നാട്ടിലെ ആത്മീയ കേന്ദ്രത്തിലേക്ക് തന്റെ താമസം മാറുന്നത്. നിലവിൽ കാലിഫോർണിയയിലും തമിഴ്‌നാട്ടിലുമായി ജീവിക്കുകയാണിവർ.

കമൽ ജാബർ എന്ന യൂസറാണ് സുഷുമ്‌നയുടെ കഥ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. തൊണ്ണൂറുകളിലും ഇവർ മറ്റാരുടെയും സഹായമില്ലാതെയാണ് ജീവിക്കുന്നത്. എവിടെ പോകാനും സൈക്കിളിനെയാണ് ആശ്രയിക്കുന്നത്. ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കുക, അതും പോഷകങ്ങളടങ്ങിയ ആഹാരങ്ങൾ കഴിക്കുക എന്നതാണത്രെ രീതി. കഴിഞ്ഞ കുറച്ച് കാലങ്ങളായി താൻ മരുന്നുകളൊന്നും ഉപയോഗിക്കാറില്ലെന്നും ഇവർ പറയുന്നു. ആഴത്തിലുള്ള വിശ്വാസവും എപ്പോഴും കൂടെയുള്ള തന്റെയീ പുഞ്ചിരിയുമാണ് ആരോ​ഗ്യകരമായ ജീവിതത്തിന് പിന്നിലെന്ന് സുഷുമ്‌ന വിശ്വസിക്കുന്നു.

 

 

'അവർക്ക് സന്ധിവാതം ഒഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇപ്പോഴും തറയിലിരുന്ന് മണിക്കൂറുകളോളം ചിലവഴിക്കാനും കൗമാരക്കാരെപ്പോലെ സൈക്കിൾ ചവിട്ടാനും അവർക്ക് സാധിക്കും' എന്നും ജാബർ കുറിച്ചിട്ടുണ്ട്. സുഷുമ്‌നയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. 'ഇതാണ് മനോഹരമായ വാർദ്ധക്യം', 'അവരുടെ മുഖത്തെ പ്രസരിപ്പ് അതിശയിപ്പിക്കുന്നതാണ്' എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്. ലളിതമായ ജീവിതവും സന്തോഷം സൂക്ഷിക്കാനിഷ്ടപ്പെടുന്ന ഒരു മനസ്സുമുണ്ടെങ്കിൽ ഏത് പ്രായത്തിലും ചുറുചുറുക്കോടെയിരിക്കാം എന്ന് സുഷുമ്‌ന ഓർമ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിലും ഹോളി വൈബ്; ആഘോഷത്തിനിടയിൽ ലാപ്ടോപ്പും ചേർത്ത് പിടിച്ച് യുവാവിന്റെ ഡാൻസ്, വീഡിയോ വൈറൽ!
'ഇന്ന് ഞാൻ എത്ര കരഞ്ഞുവെന്ന് ആർക്കും അറിയില്ല'; അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവച്ച് മകൾ, വൈറൽ