'ഇന്ന് ഞാൻ എത്ര കരഞ്ഞുവെന്ന് ആർക്കും അറിയില്ല'; അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവച്ച് മകൾ, വൈറൽ

Published : Mar 03, 2026, 02:32 PM IST
mother's second marriage

Synopsis

തന്‍റെ അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവെച്ച് വൈറലായിരിക്കുകയാണ് പൂജ ഭഡ്നാഗർ എന്ന യുവതി. അമ്മയുടെ സന്തോഷത്തിൽ പങ്കുചേർന്ന മകൾ വിവാഹത്തിന് സാക്ഷിയാവുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

 

ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടവരുടെ വിവാഹം നമ്മൾ ആഘോഷിക്കും. എന്നാൽ അത് സ്വന്തം അച്ഛൻറെയോ അമ്മയുടേയോ ആണെങ്കിലോ? ഈ ചോദ്യത്തിന് മുന്നിൽ നമ്മിൽ പലരും ഒന്ന് ശങ്കിക്കും മറുപടി പറയാൻ. എന്നാൽ, തന്‍റെ അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവച്ച് വൈറലായിരിക്കുകയാണ് പൂജ ഭഡ്നാഗർ. ഞാനിതുവരെ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ എന്‍റെ അമ്മ കഴിച്ചുവെന്ന സംഭാഷണത്തോടെയാണ് പൂജ അമ്മയുടെ രണ്ടാം വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

സന്തോഷത്തിന്‍റെ കണ്ണീർ

"ഇന്ന് ഞാൻ എത്ര കരഞ്ഞുവെന്ന് ആർക്കും അറിയില്ല. തീർച്ചയായും സന്തോഷത്തിന്‍റെ കണ്ണുനീർ. ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ ഇപ്പോഴും ഭാഗ്യവതിയായി കരുതുന്നു. എന്‍റെ അമ്മ വിവാഹിതയാകാൻ പോകുന്നു. എന്തായാലും, എനിക്ക് ഇപ്പോൾ ഒരു കാര്യം അറിയാം, യഥാർത്ഥ സ്നേഹം എപ്പോഴും വിജയിക്കും. എന്‍റെ മനോഹരമായ മാതാപിതാക്കൾക്ക് ഒരു വർഷത്തെ വാർഷികാശംസകൾ." വീഡിയോ പങ്കുവച്ച് കൊണ്ട് പൂജ കുറിച്ചു. വീഡിയോയിൽ വധുവിന്‍റെ വേഷത്തിലെത്തി അമ്മ തന്‍റെ രണ്ടാം ഭർത്താവിന് വരണമാല്യം ചാർത്തുന്നതും പൂജകൾ ചെയ്യുന്നതും കാണാം. ഒപ്പം ഇരുവരുടെയും വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്നതും പൂജയാണ്.

 

 

അഭിനന്ദനവുമായി നെറ്റിസെൻസ്

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. ആയിരക്കണക്കിന് ആളുകൾ ഇരുവർക്കും ആശംസകളുമായെത്തി. "നിങ്ങളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു, ആ ക്യൂട്ട് ദമ്പതികളെ ഓർത്ത് വളരെ സന്തോഷമുണ്ട്." എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. "ലോകമെമ്പാടുമുള്ള അസ്വസ്ഥമായ നിരവധി വാർത്തകൾക്ക് ശേഷം ഇന്ന് ഇന്റർനെറ്റിലെ ഏറ്റവും മികച്ച കാര്യം." എന്നായിരുന്നു മറ്റൊരു കുറിപ്പ്. അമ്മയ്ക്കും ഭർത്താവിനും വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിച്ചവരും കുറവല്ല. "പെൺകുട്ടികൾ സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നതിന്‍റെ കാരണം, അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി മാത്രം." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

താഴെ ചീറിപ്പായുന്ന വാഹനങ്ങൾ, പാലത്തിന് മുകളിൽ ഭാരമേറിയ ഇരുമ്പുമായി തൊഴിലാളികൾ, ഒന്ന് തെന്നിയാൽ...; വീഡിയോ
'കൈയിൽ ഭക്ഷണത്തിന് പോലും പണമില്ല, രക്ഷിക്കണം'; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മോസ്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരൻ; കുറിപ്പ് വൈറൽ