ഞെട്ടിച്ച വീഡിയോ, 25 മില്ല്യൺ കാഴ്ചക്കാർ, മനുഷ്യൻപോലും കയറിച്ചെല്ലാത്ത  കൂറ്റൻ പിരിമിഡിന് മുകളിലൊരു നായ

Published : Oct 19, 2024, 09:40 AM IST
ഞെട്ടിച്ച വീഡിയോ, 25 മില്ല്യൺ കാഴ്ചക്കാർ, മനുഷ്യൻപോലും കയറിച്ചെല്ലാത്ത  കൂറ്റൻ പിരിമിഡിന് മുകളിലൊരു നായ

Synopsis

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയത്. 25 മില്ല്യൺ കാഴ്ച്ചക്കാരാണ് വീഡിയോയ്ക്കുണ്ടായത്.

തീർത്തും അമ്പരപ്പിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ആളുകളെ ഞെട്ടിച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം ഒരു പാരാ​ഗ്ലൈഡർ പങ്കുവച്ചു. ഈജിപ്തിലെ വലിയ ഒരു പിരമിഡിന് മുകളിൽ ചുറ്റിക്കറങ്ങുന്ന ഒരു നായയായിരുന്നു അത്. മനുഷ്യർക്ക് എത്തിപ്പെടാനാവാത്ത ഈ പിരമിഡിന്റെ ഉയരം താണ്ടിയ നായ നെറ്റിസൺസിൽ വലിയ അത്ഭുതമാണ് സൃഷ്ടിച്ചത്. 

യുഎസ് പാരാ​ഗ്ലൈഡറായ മാർഷൽ മോഷറാണ് പാരാ​ഗ്ലൈഡിം​ഗിനിടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈജിപ്തിലെ പ്രശസ്തമായ ഗ്രേറ്റ് പിരമിഡുകൾക്ക് മുകളിലൂടെ പാരാ​ഗ്ലൈഡ് ചെയ്യുമ്പോഴാണ് ഈ കാഴ്ച കണ്ടത് എന്നാണ് മാർഷൽ മോഷർ കുറിച്ചത്. ഈ തെരുവുനായ പിരിമിഡിന് മുകളിൽ ചുറ്റിക്കറങ്ങുന്ന കാഴ്ച തന്നെ അമ്പരപ്പിച്ചുവെന്നും അയാൾ പറയുന്നുണ്ട്. 

പിന്നീട്, അവർ സൂം ചെയ്ത് വീഡിയോ എടുക്കുകയായിരുന്നു. മോഷർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ഈജിപ്തിലെ പുരാതനവും പ്രശസ്തവുമായ പിരമിഡിന് മുകളിൽ ഒരു നായ കറങ്ങി നടക്കുന്നത് കാണാം. 

മോഷർ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയത്. 25 മില്ല്യൺ കാഴ്ച്ചക്കാരാണ് വീഡിയോയ്ക്കുണ്ടായത്. എന്നാൽ പിന്നീട് ഗ്രേറ്റ് പിരമിഡിനേക്കാൾ അൽപ്പം നീളം കുറഞ്ഞതും, എന്നാൽ 448 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഖഫ്രെയിലെ പിരമിഡിലാണ് നായ കയറിയതെന്ന് മോഷർ പിന്നീട് തിരുത്തിയിരുന്നു. 

എന്തായാലും, നെറ്റിസൺസിന് അറിയേണ്ടിയിരുന്നത് ആ പാവം നായയ്ക്ക് എന്ത് സംഭവിച്ചു. അതിന് ആ പിരമിഡിൽ നിന്നും തിരികെ ഇറങ്ങാൻ സാധിച്ചോ എന്നായിരുന്നു. അവരെ സമാധാനിപ്പിക്കുന്ന ഒരു വീഡിയോയും മോഷർ പിന്നീട് പങ്കുവച്ചു. അത് ആ നായ പിരമിഡ് ഇറങ്ങുന്ന വീഡിയോയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും