അമ്മയുടെ വേർപാടിന് ശേഷം ജോലി ഉപേക്ഷിച്ചു; 80 -കാരനായ പിതാവിനൊപ്പം യാത്ര ചെയ്ത് മകൻ, ആദ്യ വിമാനയാത്ര വൈറൽ

Published : Sep 21, 2026, 03:58 PM IST
viral video

Synopsis

'സാക്ഷാത്കരിക്കാൻ 80 വർഷമെടുത്ത ഒരു സ്വപ്നം...' എന്ന അടിക്കുറിപ്പോടെയാണ് ശ്രീകാന്ത് ഈ വീഡിയോ പങ്കുവെച്ചത്. അച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ ജീവിതം വളരെ ചെറുതാണെന്ന തിരിച്ചറിവിലാണ് ശ്രീകാന്ത് പാണ്ഡെ എന്ന യുവാവ് തന്റെ ജോലി ഉപേക്ഷിച്ചത്. കാൻസർ ബാധിതയായിരുന്ന അമ്മയെ നഷ്ടപ്പെട്ട ശേഷമായിരുന്നു ഈ തീരുമാനം. ഇന്ന്, തന്റെ 80 -കാരനായ പിതാവിന്റെ ആഗ്രഹങ്ങൾ ഓരോന്നായി സാക്ഷാത്കരിക്കാൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയാണ് ശ്രീകാന്ത്. പിതാവ് ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെയും, വിമാനം കണ്ടപ്പോഴുണ്ടായ അദ്ദേഹത്തിന്റെ കൗതുകം നിറഞ്ഞ പ്രതികരണങ്ങളുടെയും ദൃശ്യങ്ങൾ ശ്രീകാന്ത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വിമാനത്തിലെ വിൻഡോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്ന പിതാവിന്റെ മനോഹര നിമിഷങ്ങളും വീഡിയോയിലുണ്ട്.

'സാക്ഷാത്കരിക്കാൻ 80 വർഷമെടുത്ത ഒരു സ്വപ്നം...' എന്ന അടിക്കുറിപ്പോടെയാണ് ശ്രീകാന്ത് ഈ വീഡിയോ പങ്കുവെച്ചത്. അച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയത്. 'എന്റെ മാതാപിതാക്കളെയും ഇതുപോലെ വിമാനത്തിൽ കൊണ്ടുപോകണമെന്നത് തന്നെയാണ് എന്റെയും സ്വപ്നം' എന്ന് ഒരാൾ കമന്റിൽ കുറിച്ചു. 'ഇതുപോലൊരു മകനെ ലഭിക്കുന്നത് അപൂർവ്വമായ കാര്യമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വിമാനത്തിലെ ജീവനക്കാർ അദ്ദേഹത്തെ ബഹുമാനത്തോടെ സ്വീകരിച്ചതും, അദ്ദേഹം അത്രതന്നെ സ്നേഹത്തോടെ തിരികെ പ്രതികരിച്ചതും തങ്ങളെ ഏറെ ആകർഷിച്ചുവെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ യാഥാർത്ഥ്യമാണ്. പണത്തേക്കാളും കരിയറിനേക്കാളും പ്രധാനം പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ്. പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ കൂടുതൽ കൂടുതൽ ചേർന്നു നിൽക്കുക. കൂടുതൽ കൂടുതൽ കരുതുക. കൊച്ചു കൊച്ചു സന്തോഷങ്ങൾ പരസ്പരം പങ്കുവെക്കുമ്പോഴാണ് ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാകുന്നത് അല്ലേ?

PREV
Read more Articles on
click me!

Recommended Stories

എപ്പോഴും നടക്കാനാവുന്ന നല്ല നടപ്പാതകൾ വേണം; വിദേശയാത്ര കഴിഞ്ഞെത്തിയ ബെം​ഗളൂരു യുവാവിന്റെ പോസ്റ്റ്
ജോലിസ്ഥലത്തെ എന്റെ ആദ്യത്തെ ഫ്രണ്ട്; സെക്യൂരിറ്റി ജീവനക്കാരനോടുള്ള സൗഹൃദത്തെ കുറിച്ച് യുവതി