ജോലിസ്ഥലത്തെ എന്റെ ആദ്യത്തെ ഫ്രണ്ട്; സെക്യൂരിറ്റി ജീവനക്കാരനോടുള്ള സൗഹൃദത്തെ കുറിച്ച് യുവതി

Published : Sep 21, 2026, 12:39 PM IST
viral video

Synopsis

സാധാരണയായി വൈകിയാണ് കോമൾ ഓഫീസിൽ നിന്ന് മടങ്ങാറുള്ളത്. എന്നാൽ, നാട്ടിലേക്ക് യാത്ര തിരിക്കേണ്ടി വന്നതിനാൽ ഒരു ദിവസം അവൾ നേരത്തെ ഇറങ്ങി. തന്നെ നേരത്തെ കാണുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ അത്ഭുതപ്പെടുമെന്ന് തോന്നിയതിനാൽ തന്നെ ആ രം​ഗവും അവൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

പുതിയ നഗരം, പുതിയ ജോലിസ്ഥലം... ഇതൊക്കെ നമ്മിൽ പലപ്പോഴും പരിഭ്രമവും ആശങ്കയും ഒക്കെ ഉണ്ടാക്കാറുണ്ട്. ആകെ അപരചിതത്വം നിറഞ്ഞതായിരിക്കും അന്തരീക്ഷം. എന്നാൽ, ഗോവയിൽ നിന്ന് പൂനെയിലേക്ക് ജോലി തേടിയെത്തിയ കോമൾ കൊത്തവാല എന്ന യുവതിയുടെ ആ ഭയം മാറ്റിയത് അവിചാരിതമായി ലഭിച്ച ഒരു സൗഹൃദമാണ്. ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കോമൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സൗഹൃദത്തിന്റെ തുടക്കം

പുതിയ ഓഫീസിലെ ആദ്യത്തെ ദിവസം രണ്ട് മൂന്ന് ലഗേജ് ബാഗുകളുമായാണ് കോമൾ എത്തിയത്. ലഗേജുകൾ ഓഫീസിനുള്ളിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ അവ സെക്യൂരിറ്റി ജീവനക്കാരനോട് അവിടെ സൂക്ഷിക്കാമോ എന്ന് അവൾ ചോദിച്ചു. ഒരു മടിയും കൂടാതെ അദ്ദേഹം അത് സമ്മതിക്കുകയും ദിവസം മുഴുവൻ ആ ബാഗുകൾ സൂക്ഷിക്കുകയും ചെയ്തു. അന്നുമുതൽ ഇരുവരും ദിവസവും പരസ്പരം സ്നേഹത്തോടെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. പിന്നീട് ആ സംഭാഷണങ്ങൾ ജോലിയെക്കുറിച്ചും പൂനെയിലെ ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങളിലേക്ക് വഴിമാറി.

സെക്യൂരിറ്റി ജീവനക്കാരുടെ കഠിനമായ ജോലി സാഹചര്യങ്ങളെക്കുറിച്ചും കോമൾ ഓർത്തു. അവർക്ക് സാധാരണയായി അവധികളോ ശനിയാഴ്ചകളോ ഉണ്ടാകാറില്ലെന്നും, നാട്ടിലേക്ക് പോകുമ്പോൾ മാത്രമാണ് അവധി ലഭിക്കാറുള്ളതെന്നും അവൾ ചൂണ്ടിക്കാട്ടി. വ്യത്യസ്തരായ മനുഷ്യരുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ സൗഹൃദം തന്നെ പ്രേരിപ്പിച്ചതായും കോമൾ പറയുന്നു.

സാധാരണയായി വൈകിയാണ് കോമൾ ഓഫീസിൽ നിന്ന് മടങ്ങാറുള്ളത്. എന്നാൽ, നാട്ടിലേക്ക് യാത്ര തിരിക്കേണ്ടി വന്നതിനാൽ ഒരു ദിവസം അവൾ നേരത്തെ ഇറങ്ങി. തന്നെ നേരത്തെ കാണുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ അത്ഭുതപ്പെടുമെന്ന് തോന്നിയതിനാൽ തന്നെ ആ രം​ഗവും അവൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. തന്റെ സന്തോഷത്തിൽ അദ്ദേഹം പങ്കുചേർന്നതായി കോമൾ പറയുന്നു. ചുറ്റുമുള്ള മനുഷ്യരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യവും മറ്റുള്ളവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ അനുഭവം തന്നെ ഓർമ്മിപ്പിച്ചതായി കോമൾ കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് ഈ സൗഹൃദത്തിൽ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

'രണ്ട് കപ്പലുകൾ, രണ്ട് ദിശകൾ… നടുക്കടലിൽ അച്ഛനെ കണ്ട് മകൻ'! അപൂർവ കൂടിക്കാഴ്ചയുടെ വീഡിയോ വൈറൽ
ദില്ലിയിൽ ബൈക്കിനെ മീറ്ററുകളോളം വലിച്ചിഴച്ച് കാർ! 73 -കാരനായ ഡ്രൈവർ അറസ്റ്റിൽ, വീഡിയോ