ശരിക്കും രാജകുമാരിയെ പോലെ തന്നെ; അവൾക്ക് എന്തൊരു സ്വീകരണം, എന്തൊരു സ്നേഹം, മില്ല്യൺ കണക്കിന് വ്യൂസും

Published : Jun 23, 2026, 10:16 PM IST
viral video

Synopsis

വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതിയെ രാജകീയമായി വരവേൽക്കുന്ന കുടുംബത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് വരുന്ന യുവതിയെ വലിയ ആഘോഷത്തോടെ സ്വീകരിക്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മൂന്നര വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതിയെ വലിയ സ്നേഹത്തോടെ വരവേൽക്കുന്ന കുടുംബത്തിന്റെ സന്തോഷമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. കെന്നി പട്ടേൽ എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

യുവതി വീട്ടിലേക്ക് നടന്നു വരുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. വീടിന് പുറത്ത് തന്നെ നിരവധി ബന്ധുക്കൾ യുവതിയെ കാത്ത് നിൽക്കുന്നുണ്ട്. യുവതി വരുമ്പോൾ തന്നെ മുതിർന്ന ഒരു കുടുംബാം​ഗം അവളുടെ തലയിൽ വെള്ളം തളിയ്ക്കുന്നതായി കാണാം. അതിനുശേഷം യുവതി വീട്ടിലേക്ക് നടന്നു കയറുകയാണ്. അവളുടെ അമ്മയാണ് എന്ന് കരുതുന്ന ഒരു സ്ത്രീ അപ്പോൾ അവൾക്കരികിലേക്ക് വരികയും ഏറെ സ്നേഹത്തോടെ അവളെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്.

 

 

പിന്നീട്, ഐശ്വര്യത്തിന്റെയും പുതിയ തുടക്കത്തിന്റെയും പ്രതീകമായി അവൾ ചുവന്ന ചായത്തിൽ ചവിട്ടി ഒരു വെള്ളത്തുണിയിൽ തന്റെ കാൽപ്പാടുകൾ പതിപ്പിക്കുന്നത് കാണാം. തുടർന്ന് മാതാപിതാക്കൾക്കും മുത്തശ്ശിക്കുമൊപ്പം കേക്ക് മുറിച്ചും, സന്തോഷവും സ്നേഹവും പങ്കുവെച്ചും ആഘോഷം തുടരുകയാണ്. സന്തോഷം കൊണ്ട് യുവതി കരയുന്നതും കാണാം. ബന്ധുക്കളെല്ലാം നിറഞ്ഞ സന്തോഷത്തിലും ആവേശത്തിലുമാണ് യുവതിയെ വീട്ടിലേക്ക് സ്വീകരിക്കുന്നത്. അതിമനോഹരമായ ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'പ്രവാസികൾ തിരിച്ചുവരുമ്പോഴുള്ള ഏറ്റവും മനോഹരമായ അനുഭവം' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'യുവതി വലിയ ഭാ​ഗ്യം ചെയ്തവളാണ്' എന്നും പലരും പ്രതികരിച്ചു.

അതേസമയം, യുവതിയുടെ വസ്ത്രത്തെ വിമർശിച്ചും ആളുകൾ കമന്റ് നൽകി. എന്നാൽ, അതേ കമന്റ് ബോക്സിൽ തന്നെ ആളുകൾ അത്തരക്കാർക്കുള്ള മറുപടിയും നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഒന്നും പേടിക്കണ്ട, അവളെന്റെയും സഹോദരി'; യുവതിയുടെ കുടുംബത്തിന് ഡ്രൈവറുടെ ഉറപ്പ് ഇങ്ങനെ, കയ്യടിച്ച് നെറ്റിസൺസ്
മെട്രോയിലേക്ക് കയറാൻ പോകുമ്പോൾ ഒരു ശബ്ദം, നോക്കിയപ്പോൾ ഒന്നാന്തരമൊരു 'ചേനത്തണ്ടൻ', വീഡിയോ