അഖിലയ്‍ക്ക് ഹാപ്പി ബർത്ത് ഡേ, പാട്ടുപാടി നാട്ടുകാർ, തലയാട്ടി സ്വീകരിച്ച് ആന, വൈറൽ വീഡിയോ

Published : Jul 20, 2024, 03:19 PM IST
അഖിലയ്‍ക്ക് ഹാപ്പി ബർത്ത് ഡേ, പാട്ടുപാടി നാട്ടുകാർ, തലയാട്ടി സ്വീകരിച്ച് ആന, വൈറൽ വീഡിയോ

Synopsis

റിപ്പോർട്ടുകൾ പ്രകാരം തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള ആനയാണ് അഖില. നാട്ടുകാരുമായും അഖിലയ്ക്ക് നല്ല സൗഹൃദമാണെന്നാണ് പറയുന്നത്. അവളുടെ 22 -ാം ജന്മദിനമാണ് ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഓരോ ദിവസവും അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ വളരെ മനോഹരവും രസകരവുമായ ഒരുപാട് വീഡിയോകളും ഉണ്ടാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്ന ഈ വീഡിയോയും. ഒരു ആനയുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് വീഡിയോ. 

Nature is Amazing എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. അഖില എന്ന് പേരിട്ടിരിക്കുന്ന ഒരു ആനയുടെ പിറന്നാൾ ആഘോഷമാണ് വീഡിയോയിൽ കാണുന്നത്. അഖിലയുടെ പിറന്നാളിന് മധുരത്തിന്റെ ഒരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. അത് മാത്രമല്ല, ചുറ്റും നിൽക്കുന്നവരെല്ലാം അവൾക്ക് പിറന്നാൾ ആശംസകൾ പറയുകയും അവളത് ആസ്വദിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. 

"ഇന്ത്യയിൽ, അവർ ആനയുടെ ജന്മദിനം ആഘോഷിക്കുന്നു" എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള ആനയാണ് അഖില. നാട്ടുകാരുമായും അഖിലയ്ക്ക് നല്ല സൗഹൃദമാണെന്നാണ് പറയുന്നത്. അവളുടെ 22 -ാം ജന്മദിനമാണ് ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

വീഡിയോയിൽ, ആനയ്ക്ക് എല്ലാവരും പിറന്നാൾ ആശംസിക്കുന്നതും അഖില അതിന് അനുസരിച്ച് തലയാട്ടുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്. മിക്കവാറും ആളുകൾ മറ്റ് ആനകളുടെ വീഡിയോയും ചിത്രങ്ങളും ഷെയർ ചെയ്തിട്ടുമുണ്ട്. 

വീഡിയോ കാണാം: 
 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ