ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ്, ഹായ്-ഹലോ മെസ്സേജുകൾ, ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി തളിരിട്ട പ്രേമം

Published : Mar 04, 2025, 02:29 PM IST
ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ്, ഹായ്-ഹലോ മെസ്സേജുകൾ, ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി തളിരിട്ട പ്രേമം

Synopsis

രണ്ട് വർ‌ഷം അകലങ്ങളിൽ ഇരുന്ന് രണ്ടുപേരും തീവ്രമായി പ്രണയിച്ചു. പിന്നീട്, പിന്റു ഫിലിപ്പീൻസിൽ പോയി അവളേയും കുടുംബത്തെയും കണ്ടു.

പ്രണയം എപ്പോഴും എവിടെയും എങ്ങനെയും സംഭവിക്കാം. അതുപോലെ ഹൃദയഹാരിയായ ഒരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ​ഗുജറാത്തിൽ നിന്നുള്ള ഒരു യുവാവും ഫിലിപ്പീൻസിൽ നിന്നുള്ള യുവതിയുമാണ് ഈ കഥയിലെ നായകനും നായികയും.

ഗുജറാത്ത് സ്വദേശിയായ പിന്റു ഒരു പച്ചക്കറി മൊത്തവിൽപ്പനക്കാരനാണ്. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിക്ക് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് പിന്റുവിന്റെ പ്രണയകാലത്തിലേക്കുള്ള തുടക്കം. അച്ഛനൊപ്പം റെസ്റ്റോറന്റ് നടത്തുകയായിരുന്നു യുവതി. അവൾ അവന്റെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തു. 

രണ്ടുപേര്‍ക്കും ഇം​ഗ്ലീഷ് വലിയ ധാരണയില്ലായിരുന്നു. അതിനാൽ തന്നെ ആദ്യമെല്ലാം ചെറിയ ചെറിയ ഹായ്, ഹലോ, ഇമോജികൾ എന്നിവയിൽ സംഭാഷണം ഒതുങ്ങി. പിന്നീട്, ചെറിയ ചെറിയ വീഡിയോ കോളുകളായി. ഭാഷ അറിയില്ലെങ്കിലും പിന്റു എന്ത് പറഞ്ഞാലും അവളുടെ മുഖത്ത് പുഞ്ചിരി വിടരും. പിന്റുവിന്റെ സത്യസന്ധമായ തുറന്ന പെരുമാറ്റമാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. 

അധികം വൈകാതെ രണ്ടുപേരും തമ്മിലുള്ള സൗഹൃദം ദൃഢമായി മാറി. പിന്റു അവൾക്ക് ഒരു പ്രൊപ്പോസൽ അടങ്ങിയ സമ്മാനം അയച്ചു. വീഡിയോ കോളിലാണ് അവൾ അത് തുറന്നത്. അവൾ കരയുന്നുണ്ടായിരുന്നു. 

അങ്ങനെ രണ്ട് വർ‌ഷം അകലങ്ങളിൽ ഇരുന്ന് രണ്ടുപേരും തീവ്രമായി പ്രണയിച്ചു. പിന്നീട്, പിന്റു ഫിലിപ്പീൻസിൽ പോയി അവളേയും കുടുംബത്തെയും കണ്ടു. അത് അവരുടെ ആദ്യത്തെ കണ്ടുമുട്ടലായിരുന്നു. യുവതിയുടെ കുടുംബം വളരെ സ്നേഹത്തോടെയാണ് പിന്റുവിനെ സ്വീകരിച്ചത്. ഒടുവിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. ഹിന്ദുരീതിയിലും ക്രിസ്ത്യൻ രീതിയിലും വിവാഹ ചടങ്ങുകൾ നടന്നു. 

ഫേസ്ബുക്കിലെ ഒരു ഫ്രണ്ട് റിക്വസ്റ്റ് ജീവിതത്തിലെ പ്രണയത്തിലേക്ക് തന്നെയുള്ള യാത്രയായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. 

ഇവിടെ യുവതികൾക്കിഷ്ടം 'മങ്കി ടൈപ്പ്' പുരുഷന്മാരെ; കുരങ്ങന്മാരെ പോലെ രസികന്മാരാവണം കാമുകന്മാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും