പൊരിഞ്ഞ പോരാട്ടം, ആര് ജയിക്കും പെരുമ്പാമ്പോ ചീങ്കണ്ണിയോ? 

Published : Dec 26, 2023, 05:39 PM ISTUpdated : Dec 26, 2023, 05:40 PM IST
പൊരിഞ്ഞ പോരാട്ടം, ആര് ജയിക്കും പെരുമ്പാമ്പോ ചീങ്കണ്ണിയോ? 

Synopsis

പോരാട്ടത്തിൽ ഇടയ്ക്ക് പെരുമ്പാമ്പും ഇടയ്ക്ക് ചീങ്കണ്ണിയും വിജയിക്കുന്നത് കാണാം. ശ്വാസമടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാനാവൂ എന്ന കാര്യത്തിൽ സംശയം വേണ്ട.

ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളെ കുറിച്ച് ചോദിച്ചാൽ ചീങ്കണ്ണിയേയും പാമ്പിനേയും അതിൽ നിന്നും ഒഴിച്ചു നിർത്താൻ സാധിക്കില്ല. അതിൽ തന്നെ ഇരകളെ വലിഞ്ഞുമുറുക്കി കൊല്ലുന്നവയാണ് പെരുമ്പാമ്പുകൾ. വിഷപ്പാമ്പുകൾ അല്ലെങ്കിൽ പോലും പെരുമ്പാമ്പിനെ പേടിയുള്ളവർ തന്നെയാണ് അധികവും. ചീങ്കണ്ണികളും മുതലകളും പിന്നെ പറയുകയേ വേണ്ട. എത്രയെത്ര പേർക്കാണ് ഓരോ വർഷവും അവയുടെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത്. 

ഇത്തരം ജീവികളുടെ വിവിധ തരം വീഡിയോകളും ചിത്രങ്ങളും മിക്കവാറും സോഷ്യൽ മീഡിയകളിൽ പ്രചരിക്കാറുണ്ട്. വേട്ടയാടുക, പരസ്പരം അക്രമിക്കുക, അതിജീവിക്കുക ഇവയൊന്നും തന്നെ ഇത്തരം ജീവികളിൽ പുതിയ കാര്യമല്ല. അങ്ങനെ തന്നെയാണ് അവ ഇവിടെ കഴിഞ്ഞു പോകുന്നത്. എന്നാൽ, നമ്മൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ കാഴ്ചകളെല്ലാം തന്നെ അൽപം ഭയപ്പെടുത്തുന്നതാണ് എന്ന് പറയാതെ വയ്യ. 

അതുപോലെ ഒരു ഭയപ്പെടുത്തുന്ന വീഡിയോയാണ് ഇതും. വീഡിയോയിലുള്ളത് ഒരു പെരുമ്പാമ്പും ഒരു ചീങ്കണ്ണിയുമാണ്. രണ്ടും കൂടി പൊരിഞ്ഞ പോരാട്ടമാണ്. ഫോട്ടോ​ഗ്രാഫറായ അലിസൺ ജോസ്ലിൻ ആണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തിയിരിക്കുന്നത്. അവർ തന്നെയാണ് അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും. വൈൽഡ് ഫോട്ടോ​ഗ്രാഫിയോട് വലിയ താല്പര്യമുള്ള ആളാണ് അലിസൺ. അതിനാൽ തന്നെയാവണം വളരെ സൂക്ഷ്മമായി അവർ ഈ പോരാട്ടം വീക്ഷിച്ചതും പകർത്തിയതും. 

പോരാട്ടത്തിൽ ഇടയ്ക്ക് പെരുമ്പാമ്പും ഇടയ്ക്ക് ചീങ്കണ്ണിയും വിജയിക്കുന്നത് കാണാം. ശ്വാസമടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാനാവൂ എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ, ഏറ്റവും ഒടുവിൽ പെരുമ്പാമ്പ് തോൽക്കുകയും അത് ആ ചീങ്കണ്ണിയുടെ ഭക്ഷണമായിത്തീരുകയും ചെയ്തു. 

അലിസൺ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും നിരവധിപ്പേരാണ് കണ്ടത്. Alligators of Florida എന്ന പേജിലാണ് അലിസൺ ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വായിക്കാം: റോഡിലാണോ ഇമ്മാതിരി വേലയിറക്കുന്നത്? കാറിന്റെ ഇരുഡോറുകളും തുറന്ന് യാത്ര, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി