പ്രസവശേഷം ശരീരം മാറുമ്പോൾ പങ്കാളികളെ വഞ്ചിക്കുന്ന പുരുഷന്മാർ; തെരുവുകച്ചവടക്കാരന്റെ മറുപടിക്ക് കയ്യടിച്ച് നെറ്റിസൺസ്

Published : May 23, 2026, 11:03 AM IST
 viral video

Synopsis

സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ എന്ന് കണ്ടന്‍റ് ക്രിയേറ്റര്‍. തെരുവുകച്ചവടക്കാരന്‍റെ മൂര്‍ച്ചയുള്ള മറുപടി കേട്ട് കയ്യടിച്ച് നെറ്റിസണ്‍സ്. വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ പോലും ഇങ്ങനെ മറുപടി പറയില്ലെന്ന് യുവതി. 

ലിം​ഗസമത്വം എന്നത് ഇന്നും നമുക്ക് വളരെ വിദൂരമായൊരു കാര്യമാണ്. സ്ത്രീകളെ അടിമകളെ പോലെ കാണുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് ഈ പുതിയ നൂറ്റാണ്ടിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. എന്നാൽ, നമ്മൾ പ്രതീക്ഷിക്കാത്ത നേരത്ത്, പ്രതീക്ഷിക്കാത്ത ചില മനുഷ്യർ പങ്കുവയ്ക്കുന്ന ലിം​ഗസമത്വത്തിലൂന്നിയ കാഴ്ച്ചപ്പാടുകൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളെ കുറിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ ചോദിച്ചപ്പോഴാണ് ഒരു തെരുവുകച്ചവടക്കാരൻ നല്ല കിടുക്കാച്ചി മറുപടി തന്നെ നൽകിയത്. സ്ത്രീകളെ വീട്ടുവേലക്കാരികളെ പോലെ കാണുന്ന പുരുഷന്മാരെയും, പ്രസവത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളെ പ്രതി അവരെ ചതിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പുരുഷന്മാരെയും കടുത്ത ഭാഷയിലാണ് ഈ യുവാവ് വിമർശിക്കുന്നത്.

'സ്ത്രീകളെ ബഹുമാനിക്കുക എന്നത് ഒരാളുടെ സ്വഭാ​വത്തിന്റെ ഭാ​ഗമാണ്' എന്ന് പറഞ്ഞാണ് സൊണാലി സിങ് എന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്രോഷെ പൂക്കൾ വിൽക്കുന്ന യുവാവിനോട് സൊണാലി ചോദിക്കുന്നത്, 'സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നുണ്ട് എന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ' എന്നാണ്. ഉണ്ട് എന്നായിരുന്നു യുവാവിന്റെ മറുപടി. സോഷ്യൽ മീഡിയയിൽ ഷോ ഓഫിന് വേണ്ടിയാണ് പലരും ഇന്ന് സ്നേഹിക്കുന്നത് എന്നും യുവാവ് പറയുന്നു. 'ഇം​ഗ്ലീഷ് സംസാരിക്കുന്ന, വിദ്യാഭ്യാസമുള്ള ഒരു പുരുഷനോട് ഈ ചോദ്യം ചോദിച്ചാൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നില്ല എന്നായിരിക്കും മറുപടി' എന്നും സൊണാലി പറയുന്നുണ്ട്.

വീട്ടുജോലി മാത്രമാണ് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളത് എന്ന് ചിന്തിക്കുന്ന പുരുഷന്മാർ വീട്ടുജോലികളിലേക്ക് മാത്രമായി സ്ത്രീകളെ ഒതുക്കുകയാണ് എന്നും യുവാവ് പറയുന്നത് കാണാം. ഒപ്പം ശരീരത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ പങ്കാളികളെ ഉപേക്ഷിക്കുകയും പുതുബന്ധങ്ങൾ തേടുകയും ചെയ്യുന്ന പുരുഷന്മാരെയും നിശിതമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. 'ഒരാളുടെ ശരീരം മാറുമ്പോൾ സ്നേഹം ഇല്ലാതാകുമോ' എന്നാണ് യുവാവിന്റെ ചോദ്യം. പ്രസവസമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അറിയാത്തതും അതിനോട് ബഹുമാനമില്ലാത്തതുമാണ് ഇതിന് കാരണമെന്നും യുവാവ് പറയുന്നു.

 

 

നിരവധിപ്പേരാണ് സൊണാലി പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്. വിദ്യാഭ്യാസമുള്ളവർ പോലും ഇങ്ങനെ സത്യസന്ധമായി പ്രതികരിക്കില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം, ക്രോഷേ പൂക്കൾ വിൽക്കുന്ന ഈ യുവാവ് ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാൻ പദ്ധതിയിടുകയാണ്. അദ്ദേഹത്തിൽ നിന്നും പൂക്കൾ വാങ്ങാനും നിരവധിപ്പേർ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തട്ടുകടകളിലും ഓട്ടോറിക്ഷകളിലും വരെ യുപിഐ, ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അമ്പരപ്പിച്ചെന്ന് യുവതി
സമ്മർദ്ദം തരുന്ന കോർപറേറ്റ് ജോലിക്ക് ​ഗുഡ്ബൈ, 29-ാം വയസ്സിൽ അച്ഛനോടൊപ്പം ഫാം സ്റ്റേ ആരംഭിച്ച് യുവതി