ഡിജിപിയായ അച്ഛന് ഐപിഎസ്സുകാരി മകളുടെ സല്യൂട്ട്, അഭിമാന നിമിഷത്തിന്റെ വീഡിയോ വൈറൽ

Published : Feb 14, 2023, 09:58 AM ISTUpdated : Feb 14, 2023, 10:02 AM IST
ഡിജിപിയായ അച്ഛന് ഐപിഎസ്സുകാരി മകളുടെ സല്യൂട്ട്, അഭിമാന നിമിഷത്തിന്റെ വീഡിയോ വൈറൽ

Synopsis

എനിക്ക് വാക്കുകളില്ല. മകൾ ഐശ്വര്യ ഇന്ന് അക്കാദമിയിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ സല്യൂട്ട് ചെയ്യുന്നു എന്ന് സിങ് ട്വിറ്ററിൽ കുറിച്ചിട്ടുമുണ്ട്. പാസിം​ഗ് ഔട്ട് പരേഡിന്റെയും നിരവധി ചിത്രങ്ങൾ സിം​ഗ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ലോകത്തിലെ എല്ലാ മാതാപിതാക്കളുടെയും ആ​ഗ്രഹം തങ്ങളുടെ മക്കൾ ഉയരങ്ങളിൽ എത്തണം എന്നും വിജയം കൈവരിക്കണം എന്നും ആയിരിക്കും. അതുപോലെ മക്കൾ എന്തെങ്കിലും ചെയ്താൽ മാതാപിതാക്കൾ അവരെയോർത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യും. 

അടുത്തിടെ, അസമിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ജ്ഞാനേന്ദ്ര പ്രതാപ് സിംഗിനും ഇതുപോലെ ഒരു അഭിമാന നിമിഷം ഉണ്ടായി. ശനിയാഴ്ച സിങ് ട്വിറ്ററിൽ ഒരു വീഡിയോ അപ്‍ലോഡ് ചെയ്തിരുന്നു. അതിൽ അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ സിങ് സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നും ബിരുദം നേടുന്നതായിരുന്നു. 

വീഡിയോയിൽ അച്ഛനും മകളും പുഞ്ചിരിക്കുന്നതും പരസ്പരം സ്നേഹത്തോടെ വണങ്ങുന്നതും ആദരവോടെ നിൽക്കുന്നതും ഒക്കെ കാണാം. ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്നും ഉണ്ട്. ഈ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

എനിക്ക് വാക്കുകളില്ല. മകൾ ഐശ്വര്യ ഇന്ന് അക്കാദമിയിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ സല്യൂട്ട് ചെയ്യുന്നു എന്ന് സിങ് ട്വിറ്ററിൽ കുറിച്ചിട്ടുമുണ്ട്. പാസിം​ഗ് ഔട്ട് പരേഡിന്റെയും നിരവധി ചിത്രങ്ങൾ സിം​ഗ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അനേകം പേരാണ് ഈ വീഡിയോയും ചിത്രങ്ങളും കണ്ടത്. ഐശ്വര്യ ഐപിഎസ്സിന് നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു. ഒപ്പം മകളെ ഓർത്ത് ജ്ഞാനേന്ദ്ര പ്രതാപ് സിംഗിന് ഒരുപാട് അഭിമാനിക്കാം എന്നും പലരും കമന്റ് ചെയ്തു. അച്ഛനും മകളും എത്ര ഭാ​ഗ്യം ചെയ്തവരാണ് എന്ന് മറ്റ് ചിലർ കുറിച്ചു. 

2023 ഫെബ്രുവരി 1 -നാണ് ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് അസമിന്റെ പൊലീസ് ഡയറക്ടർ ജനറലായി സ്ഥാനമേറ്റത് എന്ന് പിടിഐ -യിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിൾ പറയുന്നു. 

PREV
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്