അപ്രതീക്ഷിതമായി പടക്കം പൊട്ടി, പേടിച്ചരണ്ട കുതിര വരനുമായി ഓടിപ്പോയി

Published : Feb 12, 2023, 12:55 PM IST
അപ്രതീക്ഷിതമായി പടക്കം പൊട്ടി, പേടിച്ചരണ്ട കുതിര വരനുമായി ഓടിപ്പോയി

Synopsis

ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നിൽക്കും എന്നാണെന്ന് തോന്നുന്നു. എന്നാൽ, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി.

വിവാഹത്തിനിടെ നടക്കുന്ന പല രസകരമായ സംഭവങ്ങളും അബദ്ധങ്ങളും വീഡിയോ ആയി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. വലിയ സ്വീകരണമാണ് അവയ്ക്ക് കിട്ടാറുള്ളത്. അതുപോലെ വിവാഹത്തിന്റെ ചടങ്ങുകൾക്കിടയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതിൽ ഒരു പെൺകുതിരയുടെ പുറത്തിരുന്ന് കൊണ്ട് വരുന്ന വരനെയാണ് കാണുന്നത്. എന്നാൽ, സ്ഥലത്ത് അപ്രതീക്ഷിതമായി പടക്കം പൊട്ടിയപ്പോൾ പേടിച്ചുപോയ കുതിര വരനെയും കൊണ്ട് ഓടിപ്പോയി. ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാൽ, അവിടെ വച്ച് പടക്കം പൊട്ടിച്ചു. എന്നാൽ, ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്. 

ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നിൽക്കും എന്നാണെന്ന് തോന്നുന്നു. എന്നാൽ, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയിൽ കാണാം. എങ്ങനെയെങ്കിലും വരനെ താഴെ ഇറക്കാൻ വേണ്ടി പാഞ്ഞു പോകുന്ന ആളുകളെയും അന്തംവിട്ടുപോയ ആളുകളെയും ഒക്കെ വീഡിയോയിൽ കാണാം. 

രണ്ട് മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അതിൽ പല കമന്റുകളും രസകരമാണ്. കുതിരയ്ക്ക് വരനെ ഇഷ്ടപ്പെട്ടു എന്നും അതുകൊണ്ടാണ് കുതിര വരനുമായി അവിടെ നിന്നും ഓടിപ്പോയത് എന്നുമാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

എന്നാൽ, പടക്കം പൊട്ടി എന്നത് ഒരു കാരണമായി എന്ന് മാത്രമേയുള്ളൂ വരന് വിവാഹത്തിന് താല്പര്യം കാണില്ല എന്ന് തമാശയായി എഴുതിയവരും ഉണ്ട്. ഏതായാലും വളരെ ​ഗൗരവമായി വിഷയത്തെ കണ്ടവരും ഉണ്ട്. മൃ​ഗങ്ങൾക്ക് ഇത്തരത്തിലുള്ള ശബ്ദങ്ങൾ ഭയമാണ് എന്നും പടക്കം പൊട്ടിക്കുന്നത് പോലെയുള്ള സംഭവങ്ങൾ അവയോട് നടത്തുന്ന ദ്രോഹമാണ് എന്ന് പറഞ്ഞവരും ഉണ്ട്. ‌
‌‌
വീഡിയോ കാണാം: 
 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്