സമയം പുലർച്ചെ 2 മണി, ബാൽക്കണിയുടെ സീലിം​ഗ് തകർന്ന് താഴേക്ക്, 1 കോടി വിലയുള്ള വീട്ടിലാണ് സംഭവം

Published : Apr 09, 2026, 02:48 PM IST
viral video

Synopsis

ഗ്രേറ്റർ നോയിഡയിലെ 1 കോടി വിലയുള്ള, 28,000 വാടകയുള്ള ഫ്ലാറ്റിന്റെ ബാൽക്കണി സീലിംഗ് പുലര്‍ച്ചെ തകർന്നു വീണു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സോനം സിംഗ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പുലർച്ചെ രണ്ട് മണിക്ക് ബാൽക്കണിയുടെ സീലിം​ഗ് തകർന്നുവീണു. ഭാ​ഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഗ്രേറ്റർ നോയിഡ സെക്ടർ ചി 5-ലെ (Chi 5) താമസക്കാർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സോനം സിംഗ് താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സോനം തന്നെയാണ് ഈ അനുഭവം പങ്കുവെച്ചത്. തകർന്നുവീണ കോൺക്രീറ്റ് പാളികൾ ബാൽക്കണിയിൽ ചിതറിക്കിടക്കുന്നതും പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാം. 'ഈ ഫ്ലാറ്റിന്റെ വാടക 28,000 രൂപയാണ്, ഇതിന്റെ വിലയാകട്ടെ 1 കോടി രൂപയും. ഈ തുകയ്ക്ക് അവർ നൽകുന്ന നിലവാരം നോക്കൂ' എന്നാണ് സോനം വീഡിയോയിൽ പറയുന്നത്.

വീഡിയോയിൽ തകർന്നു വീണ കോൺക്രീറ്റ് കഷണങ്ങൾ സോനം കൈകൊണ്ട് പൊടിച്ചു കാണിക്കുന്നുമുണ്ട്. 'ഇത് നോക്കൂ, കൈകൊണ്ട് തൊടുമ്പോഴേക്കും ഈ കോൺക്രീറ്റ് പൊടിഞ്ഞു പോകുന്നു. രാത്രിയിൽ എനിക്ക് ബാൽക്കണിയിൽ നിൽക്കുന്ന സ്വഭാവമുണ്ട്, അപ്പോഴാണ് ഇത് വീണിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഇത് സുരക്ഷിതമാണോ?' എന്നാണ് അവർ ചോദിക്കുന്നത്.

 

 

ഏപ്രിൽ 8 -ന് പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറി. നിർമ്മാണ മേഖലയിലെ അഴിമതിയെയും ഗുണനിലവാരമില്ലായ്മയെയും വിമർശിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'ചിരിക്കൂ, നിങ്ങൾ ഗ്രേറ്റർ നോയിഡയിലാണ്' എന്നായിരുന്നു ഒരാളുടെ കളിയാക്കിക്കൊണ്ടുള്ള കമന്റ്. 'മേസ്തിരി സിമന്റ് ചേർക്കാൻ മറന്നുപോയെന്ന് തോന്നുന്നു' എന്ന് മറ്റൊരാൾ കുറിച്ചു. '1 കോടിയുടെ ഫ്ലാറ്റാണല്ലോ, 10 രൂപയുടെ നാരങ്ങയും മുളകും കെട്ടിത്തൂക്കൂ, അനുഗ്രഹം വരാൻ തുടങ്ങും' എന്നിങ്ങനെ കമന്റുകൾ നൽകിയവരും ഉണ്ട്.

ലക്ഷങ്ങൾ വാടകയും കോടികൾ വിലയുമുള്ള ഫ്ലാറ്റുകളുടെ പോലും സുരക്ഷാ നിലവാരം ഇതാണെങ്കിൽ എന്തായിരിക്കും അല്ലാത്ത കെട്ടിടങ്ങളുടെ അവസ്ഥ എന്നും ആളുകൾ ചോദിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

യമുനാ നദിയിൽ തേങ്ങ എറിയാനെത്തിയ ദമ്പതികളെ തടഞ്ഞ് യുവതി, പിന്നെ സംഭവിച്ചത് ഇതാണ്; വീഡിയോ
ഇടടാ താഴെ, ദാ ഇത് കഴിക്ക്; സോപ്പ് കഴിക്കാൻ ശ്രമിച്ച കുരങ്ങന് ഒരമ്മയുടെ സ്നേഹശകാരം, ഉരുളക്കിഴങ്ങ് നൽകി, വീഡിയോ