Viral video : പണത്തിന് പകരം മദ്യം വാങ്ങാൻ തക്കാളി, സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വീഡിയോ 

Published : Aug 19, 2023, 08:41 AM ISTUpdated : Aug 19, 2023, 08:46 AM IST
Viral video : പണത്തിന് പകരം മദ്യം വാങ്ങാൻ തക്കാളി, സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വീഡിയോ 

Synopsis

വീഡിയോയിൽ ഒരാൾ മദ്യം വാങ്ങുന്നതിന് വേണ്ടി ക്യൂ നിൽക്കുന്നത് കാണാം. അയാളുടെ കയ്യിൽ കുറച്ച് തക്കാളികൾ ഉണ്ട്. മദ്യം വേണമെന്ന് പറഞ്ഞുകൊണ്ട് അയാൾ നൽകുന്നത് തക്കാളി ആണ്.

തക്കാളിയുടെ വില ഉയർന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നിരവധി കർഷകരാണ് തക്കാളിയുടെ വില ഉയർന്നതോടെ രക്ഷപ്പെട്ടത്. എന്നാൽ, സാധാരണക്കാരെ സംബന്ധിച്ച് തക്കാളിയുടെ വില ഉയർന്നത് കുറച്ചൊരു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അതേസമയം തക്കാളിയുമായി ബന്ധപ്പെട്ട രസകരമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മദ്യം വാങ്ങാൻ വേണ്ടി പണത്തിന് പകരം തക്കാളി നൽകുന്ന ഒരാളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

ബാർട്ടർ സമ്പ്രദായത്തെ കുറിച്ചൊക്കെ നാം പഠിച്ചിട്ടുണ്ട്. ഒരു സാധനം വാങ്ങാനായി പകരം മറ്റൊരു സാധനം നൽകുന്ന രീതിയാണ് ഇത്. വളരെ വളരെ കാലം പഴക്കമുള്ള സമ്പ്രദായമാണ് അത്. ഇപ്പോൾ അത് നിലവിൽ ഇല്ല. പകരം പണമായി യുപിഐ ഇടപാടായി. എന്നാൽ, ഈ വീഡിയോ കാണുമ്പോൾ ഇപ്പോഴും ബാർട്ടർ സമ്പ്രദായം നിലനിൽക്കുന്നുണ്ടോ എന്ന് നമുക്ക് തോന്നും. ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയിൽ ഒരാൾ മദ്യം വാങ്ങുന്നതിന് വേണ്ടി മദ്യഷോപ്പിൽ പൈസയ്ക്ക് പകരം തക്കാളി നൽകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

വീഡിയോയിൽ ഒരാൾ മദ്യം വാങ്ങുന്നതിന് വേണ്ടി ക്യൂ നിൽക്കുന്നത് കാണാം. അയാളുടെ കയ്യിൽ കുറച്ച് തക്കാളികൾ ഉണ്ട്. മദ്യം വേണമെന്ന് പറഞ്ഞുകൊണ്ട് അയാൾ നൽകുന്നത് തക്കാളി ആണ്. കൗണ്ടറിൽ ഇരുന്ന ആൾ തക്കാളിക്ക് പകരം ആയിട്ടാണോ മദ്യം വേണ്ടത് എന്ന് തിരികെ ചോദിക്കുന്നു. അതോടെ മദ്യം വാങ്ങാൻ എത്തിയ ആൾ ചിരിക്കുകയാണ്. ഏതായാലും കൗണ്ടറിൽ ഇരുന്ന ആൾ തക്കാളിക്ക് പകരമായി മദ്യം നൽകാൻ തയ്യാറായി. 

നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടത്. ആളുകളിൽ വീഡിയോ ചിരിയുണർത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

PREV
Read more Articles on
click me!

Recommended Stories

എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി
തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച