വീടിന്റെ മുറ്റത്ത് നിന്നും പലഹാരപ്പെട്ടി മോഷ്ടിച്ചുകൊണ്ട് പോകുന്ന കരടി, ദൃശ്യങ്ങൾ വൈറലാകുന്നു

Published : Dec 26, 2022, 01:59 PM IST
വീടിന്റെ മുറ്റത്ത് നിന്നും പലഹാരപ്പെട്ടി മോഷ്ടിച്ചുകൊണ്ട് പോകുന്ന കരടി, ദൃശ്യങ്ങൾ വൈറലാകുന്നു

Synopsis

വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ സാധനം കാണാതായതിനെ തുടർന്നാണ് വീട്ടിലെ ഡോർബൽ ക്യാമറ ഇവർ പരിശോധിച്ചത്. ഏതെങ്കിലും കള്ളന്മാർ ആയിരിക്കും ഇത് മോഷ്ടിച്ചുകൊണ്ട് പോയത് എന്നാണ് ഇവർ ആദ്യം കരുതിയത്.

വീടിൻറെ സിറ്റൗട്ടിൽ നിറച്ചു വെച്ചിരുന്ന പലഹാരപ്പെട്ടി മോഷ്ടിച്ചുകൊണ്ട് പോകുന്ന കരടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. നോർത്ത് കരോലിനയിലാണ് സംഭവം. സിറ്റൗട്ടിലായി സൂക്ഷിച്ചിരുന്ന ബാഗിൽ നിറച്ച പെട്ടിയാണ് കരടി എടുത്തുകൊണ്ടു പോയത്. വീടിന്റെ ഡോർബൽ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. 

ഹെൻഡേഴ്സൺവില്ലിലെ മേരി മക്ക്ലിയർ എന്ന സ്ത്രീയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ന്യൂയോർക് സിറ്റിയിൽ നിന്നുള്ള ഒരു സുഹൃത്ത് അയച്ചുകൊടുത്ത ബാ​ഗെൽ ബോക്സ് ഡെലിവറി ബോയ്സ് വീടിൻറെ സിറ്റൗട്ടിൽ കൊണ്ടുവച്ചതിന് തൊട്ടു പിന്നാലെയാണ് ഒരു കരടി ഇതു എടുത്തുകൊണ്ടുപോയത് എന്നാണ് യുവതി പറയുന്നത്. ഗോതമ്പുമാവ് കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഒരുതരം ബ്രഡ് റോളാണ് ബാഗെൽ.

ഓർഡർ ചെയ്ത മറ്റു ചില ഭക്ഷണസാധനങ്ങളോടൊപ്പം ആണ് ബാഗെൽ നിറച്ച പെട്ടിയും ഡെലിവറി ബോയ്സ് ഇവരുടെ സിറ്റൗട്ടിൽ വെച്ചിരുന്നത്. എന്നാൽ ഡെലിവറി ബോയ്സ് പോയതിന് തൊട്ടു പിന്നാലെ എത്തിയ കരടി ബാഗെൽ നിറച്ച് ഒരു ബോക്സ് മാത്രം എടുത്തുകൊണ്ടു പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ സാധനം കാണാതായതിനെ തുടർന്നാണ് വീട്ടിലെ ഡോർബൽ ക്യാമറ ഇവർ പരിശോധിച്ചത്. ഏതെങ്കിലും കള്ളന്മാർ ആയിരിക്കും ഇത് മോഷ്ടിച്ചുകൊണ്ട് പോയത് എന്നാണ് ഇവർ ആദ്യം കരുതിയത്. എന്നാൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് വീട്ടുകാർ ഞെട്ടി. മോഷ്ടാവ് വേറെ ആരും ആയിരുന്നില്ല ഒരു കരടി ആയിരുന്നു. 

മേരി മക്ക്ലിയർ തന്നെയാണ് തൻറെ വീട്ടിൽ നടന്ന ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തത്. അതോടെ കരടി കള്ളൻ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഏതായാലും അന്തസ്സുള്ള കരടിയാണ് ഒരു പെട്ടി മാത്രമല്ലേ എടുത്തുള്ളൂ എന്ന് തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ