വിവാഹസൽക്കാര സ്ഥലത്തേക്ക് അപ്രതീക്ഷിതമായി കരടിയുടെ എൻട്രി, ഞെട്ടി ആളുകൾ, വൈറലായി വീഡിയോ

Published : Oct 27, 2021, 09:54 AM IST
വിവാഹസൽക്കാര സ്ഥലത്തേക്ക് അപ്രതീക്ഷിതമായി കരടിയുടെ എൻട്രി, ഞെട്ടി ആളുകൾ, വൈറലായി വീഡിയോ

Synopsis

ആളുകള്‍ കരടിയെ കണ്ട് അമ്പരക്കുന്നുണ്ട് എങ്കിലും അവര്‍ ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്. എന്‍റെ കസിന്‍റെ വിവാഹത്തിനെത്തിയ കരടി എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. 

മെക്‌സിക്കോ(mexico)യിലെ ഒരു വിവാഹ(wedding)ച്ചടങ്ങിൽ അതിഥികളെ അമ്പരപ്പിച്ചുകൊണ്ട് ഒരു കരടി(bear) എത്തിയിരിക്കുന്ന വീഡിയോ വൈറലാകുന്നു. ക്ലിപ്പിൽ, ഒരു കരടി ഒരു വിവാഹ അത്താഴം നടക്കുന്ന സ്ഥലത്തെ വാതിൽ തകർത്ത് വരുന്നതും ഒരു ഒഴിഞ്ഞ മേശയ്ക്ക് മുകളില്‍ കയറാന്‍ ശ്രമിക്കുന്നതും പൂക്കളും മറ്റും വീഴ്ത്തുന്നതും കാണാം. കരടിയെ വിരട്ടി ഓടിക്കാനുള്ള ശ്രമത്തിൽ ആളുകൾ പാത്രങ്ങളില്‍ മുട്ടുകയാണ്. 

കരടി പിന്നീട് മറ്റൊരു റിസപ്ഷൻ ടേബിളിന് മുകളിലൂടെ  അതിഥികളുടെ പുറകിൽ കൂടി ചെന്ന് പുറത്തുകടക്കുന്നതിനുള്ള വഴിയിൽ നടക്കുന്നു. ആളുകള്‍ കരടിയെ കണ്ട് അമ്പരക്കുന്നുണ്ട് എങ്കിലും അവര്‍ ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്. എന്‍റെ കസിന്‍റെ വിവാഹത്തിനെത്തിയ കരടി എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. 

വീഡിയോ പോസ്റ്റ് ചെയ്ത അങ്കി ഡിയാസ് എന്ന സ്ത്രീ പറഞ്ഞത് കരടിയെ കണ്ട് താന്‍ പേടിച്ചില്ല മറിച്ച് അത്ഭുതം തോന്നി എന്നാണ്. വിവാഹസല്‍ക്കാരം നടന്നത് ഒരു വനത്തിലാണ് എന്നും അതാണ് ഇതിന്‍റെയൊക്കെ തുടക്കം എന്നും അവള്‍ പറയുന്നു. എന്നാലും ഒരു കരടിയെത്തി ആളുകളെ ഞെട്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അവിടുത്തെ ജീവനക്കാര്‍ ആരും അനങ്ങരുത്, കരടി അപകടകാരിയാണ് എന്ന് പറഞ്ഞപ്പോഴാണ് എല്ലാവരും കരടിയെ ശ്രദ്ധിക്കുന്നത്. 

ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടത്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു