കടലിൽ നിന്നും നീന്തിക്കയറി വരുന്നത് ആരെന്ന് കണ്ടോ? അന്തം വിട്ട് ജനങ്ങൾ

Published : Jun 13, 2023, 05:31 PM IST
കടലിൽ നിന്നും നീന്തിക്കയറി വരുന്നത് ആരെന്ന് കണ്ടോ? അന്തം വിട്ട് ജനങ്ങൾ

Synopsis

വീഡിയോയിൽ ഒരു കരടി കടലിൽ മുങ്ങിത്താഴുന്നതും പിന്നെ പതിയെ കരയിലേക്ക് കയറുന്നതും ആളുകളുള്ള ബീച്ചിലൂടെ ഓടിപ്പോകുന്നതും കാണാം.

മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ്. ആളുകൾക്ക് അത് കാണുന്നതിന് വലിയ താല്പര്യവുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇതും. വീഡിയോ കാണും മുമ്പ് ഒന്ന് ചിന്തിച്ച് നോക്കൂ, നാമെല്ലാം ബീച്ചിൽ പോകുന്നവരാണ്. ഒന്ന് അടിച്ച് പൊളിക്കാനും റിലാക്സ് ചെയ്യാനും ഒക്കെ വേണ്ടിയാണ് ആളുകൾ ബീച്ചിൽ പോകുന്നത്. എന്നാൽ, അതിനിടയിൽ പ്രതീക്ഷിക്കാത്ത ആരെങ്കിലും കടലിൽ നിന്നും കയറി വന്നാലെന്ത് ചെയ്യും? പേടിച്ച് വിറച്ച് പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

ഞായറാഴ്ച ഡസ്റ്റിൻ ബീച്ചിൽ ഉണ്ടായിരുന്ന സന്ദർശകരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. പെട്ടെന്നാണ് കടലിൽ നിന്നും ഒരു കരടി നീന്തിക്കയറി എത്തിയത്. തീരെ പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടതോടെ കരയിൽ നിന്നവരും വെള്ളത്തിലേക്ക് ഇറങ്ങിയവരും എല്ലാം ആ കാഴ്ച തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തി. സംഗീതജ്ഞയായ ജെന്നിഫർ മേജേഴ്‌സ് സ്മിത്ത് പങ്ക് വച്ചതോടെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വൈറലായി തീർന്നത്. താൻ ഒരിക്കലും ഒരു കറുത്ത കരടി ഗൾഫ് തീരത്ത് കടൽക്കരയിലേക്ക് നീന്തുന്നത് കണ്ടിട്ടില്ല എന്നാണ് ആശ്ചര്യത്തോടെ അവർ കുറിച്ചത്. 

വീഡിയോയിൽ ഒരു കരടി കടലിൽ മുങ്ങിത്താഴുന്നതും പിന്നെ പതിയെ കരയിലേക്ക് കയറുന്നതും ആളുകളുള്ള ബീച്ചിലൂടെ ഓടിപ്പോകുന്നതും കാണാം. ബീച്ചിൽ നിൽക്കുന്ന ആളുകളെല്ലാം ഈ അസാധാരണമായ കാഴ്ച കണ്ട് അന്തംവിട്ടു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ കണ്ടത്. പലരും ഇത് തികച്ചും അവിശ്വസനീയമായ കാഴ്ച തന്നെ എന്നാണ് കമന്റായി കുറിച്ചത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല എന്നാണ് മറ്റ് ചിലർ കുറിച്ചത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്